Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലിനുവിൻ്റെ കുഞ്ഞാട് ഗിന്നസിലേക്ക്

19 Jan 2025 21:17 IST

PEERMADE NEWS

Share News :



പീരുമേട്: ലോകത്തിലെ ഏറ്റവും ചെറിയ പ്രസവിച്ച ആട് എന്ന പദവി പീരുമേടിന് സ്വന്തമാകും. പീരുമേട് കുട്ടിക്കാനം എം. ബി.സി കോളജിലെ മെക്കാനിക്കൽ ഇൻസ്ട്രക്ടർ ലിനു പീറ്ററിൻ്റെ കനേഡിയൻ പിഗ്മി വിഭാഗത്തിലുള്ള പെണ്ണാടാണ് ഈ നേട്ടത്തിലേക്ക് എത്തുക. നൽപത് സെൻ്റിമീറ്റർ മാത്രമാണ് നാല് വയസ് പൂർത്തിയായ ഈ പെണ്ണാടിൻ്റെ ഉയരം. രണ്ടു മാസം പ്രയമുള്ള കുട്ടിയും തള്ളയും പൂർണ്ണ ആരോഗ്യത്തോടെ ഇരിക്കുന്നു.

ഗിന്നസ്റിക്കാർഡിൻ്റെമാർഗനിർദേശമനുസരിച്ചുള്ള പ്രകിയകൾ പൂർത്തിയാക്കി രേഖകൾ അവർക്ക് അയച്ചു നൽകും. വണ്ടി പെരിയാർ മൃഗാശുപത്രിയിലെ സർജൻ ഡോ. ശിൽപ വി.എസ്, ഫിൽഡ് ഓഫിസർമാരായ ജയൻ .കെ , രാജ്.എ. വി എന്നിവരടങ്ങിയ സംഘം സങ്കേതിക കാര്യങ്ങൾ വിലയിരുത്തി. ഗിന്നസ് ജേതാക്കളായ സുനിൽ ജോസഫ്, അശ്വിൻ വാഴുവേലിൽ എന്നിവർ നിരീക്ഷകരായിരുന്നു, അനിഷ് എം. ഛായാഗ്രഹകനായിരുന്നു. പക്ഷിമൃഗാദികളെ പരിപാലിക്കുന്ന ലിനുവിൻ്റെ മേലേ മണ്ണിൻ ഹിൽവ്യു ഫാമിൻ്റെ മേൽനോട്ടം ഭാര്യ അനു ജോസും വിദ്യാർത്ഥികളായ ലൂദ് ,ലിനറ്റ് എന്നിവർ ചേർന്ന് നിർവഹിക്കുന്നു.

Follow us on :

More in Related News