Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൽഡിഎഫ്‌ വാർഡ്‌തല പ്രതിഷേധ ജനസദസുകൾക്ക്‌ തുടക്കമായി

02 Feb 2025 12:05 IST

CN Remya

Share News :

കോട്ടയം: കോട്ടയം നഗരസഭയിലെ യുഡിഎഫ്‌ ഭരണസമിതി നടത്തിയ 211 കോടി രൂപയുടെ തട്ടിപ്പിനെതിരെ എൽഡിഎഫ്‌ നേതൃത്വത്തിൽ നടത്തുന്ന അഴിമതിവിരുദ്ധ ജനസദസുകൾക്ക്‌ തുടക്കമായി. 52 വാർഡുകളിലും വിപുലമായ രീതിയിൽ പരിപാടി സംഘടിപ്പിക്കും.

പതിനാറാം വാർഡ്‌ കഞ്ഞിക്കുഴി കാച്ചുവേലിക്കുന്നിൽനടന്ന ജനസദസ്‌ സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം അഡ്വ. കെ അനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു. എസ്‌ ജയപ്രകാശ്‌ അധ്യക്ഷത വഹിച്ചു. സിപിഐഎം കോട്ടയം ഏരിയ സെക്രട്ടറി ബി ശശികുമാർ, ജില്ലാ കമ്മറ്റിയംഗങ്ങളായ എം കെ പ്രഭാകരൻ, സി എൻ സത്യനേശൻ, നഗരസഭാ പ്രതിപക്ഷ നേതാവ്‌ അഡ്വ. ഷീജ അനിൽ, എൽഡിഎഫ്‌ നേതാക്കളായ എബി കുന്നേൽപറമ്പിൽ, ജോജി കുറത്തിയാടൻ, ജോസ്‌ പള്ളിക്കുന്നേൽ, പി കെ ആനന്ദക്കുട്ടൻ, സുനിൽ എബ്രഹാം, പോൾസൺ പീറ്റർ, രാധാകൃഷ്‌ണൻ ചീനിക്കുഴി, കിംഗ്‌സ്‌റ്റൺ രാജ, പി എം രാജു, പി ഐ ബോസ്‌ എന്നിവർ സംസാരിച്ചു. കൗൺസിലർ ജിബി ജോൺ സ്വാഗതവും പി ജെ വർഗീസ്‌ നന്ദിയും പറഞ്ഞു. എൽഡിഎഫ്‌ കൗൺസിലർമാർ പങ്കെടുത്തു.

Follow us on :

More in Related News