Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Sep 2025 17:58 IST
Share News :
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് കുടുംബശ്രീ ഓണചന്ത ആരംഭിച്ചു. പഞ്ചായത്ത് ബസ്റ്റാൻ്റിന് സമീപം പ്രവർത്തിക്കുന്ന സ്റ്റാളിൻ്റെ ഉദ്ഘാടനം
പഞ്ചായത്ത് പ്രസിഡൻ്റ് ഷിജി വിൻസെൻ്റ് നിർവ്വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ വത്സല സദാനന്ദൻ അദ്ധ്യതവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ അനിൽ ചെള്ളാങ്കൽ, വിജയമ്മബാബു, എം. റ്റി ജയമ്മ, അഞ്ജു ഉണ്ണികൃഷ്ണൻ, സജിമോൻ വർഗ്ഗീസ്, കെ.ആഷിഷ്, നിസ്സാർ, സി ഡി എസ് അക്കൗണ്ടൻ്റ് കെ. എസ് ജയ തുടങ്ങിയവർ പ്രസംഗിച്ചു.
മറവൻതുരുത്ത് ഗ്രാമ പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ വാളമ്പള്ളി പാലത്തിന് സമീപം ആരംഭിച്ച കർഷക ചന്ത പഞ്ചായത്ത് പ്രസിഡൻ്റ് പി.പ്രീതി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ എ.ആശ, പഞ്ചായത്തംഗങ്ങളായ വി.ആർ അനിരുദ്ധൻ, സി.സുരേഷ് കുമാർ, പോൾ തോമസ്, കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.