Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്ക് അഞ്ചാം ക്ലാസ് പ്രവേശനത്തിന് (പെൺകുട്ടികൾ)അപേക്ഷ ക്ഷണിച്ചു.

24 Feb 2026 20:18 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: പട്ടികവർഗ വികസന വകുപ്പിനുകീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്ക് 2026-27 അധ്യയന വർഷത്തെ അഞ്ചാം ക്ലാസ് പ്രവേശനത്തിന് (പെൺകുട്ടികൾ) അപേക്ഷ ക്ഷണിച്ചു. www.stmrs.in വഴി ഓൺലൈനായി അപേക്ഷിക്കണം. കുടുംബ വാർഷിക വരുമാനം രണ്ടുലക്ഷം രൂപയിൽ കൂടരുത്. ദുർബല ഗോത്ര വിഭാഗങ്ങളായ കാടർ, കൊറഗർ, കാട്ടുനായ്ക, ചോലനായ്കർ, കുറുമ്പർ വിഭാഗങ്ങൾക്കു വരുമാന പരിധി ബാധകമല്ല.ജാതി, വരുമാനം, പഠിക്കുന്ന ക്ലാസ്സ് എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം മാർച്ച് രണ്ടു വരെ അപേക്ഷിക്കാം. പുഞ്ചവയൽ, മേലുകാവ്, വൈക്കം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലും ഓൺലൈൻ അപേക്ഷ നൽകുന്നതിനുള്ള സൗകര്യമുണ്ട്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. മാർച്ച് 14ന് ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ വച്ചാണ് പരീക്ഷ. ഫോൺ: 04828 202751, 8075400423.



Follow us on :

More in Related News