Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Apr 2025 23:16 IST
Share News :
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ കോടി അർച്ചനയും വടക്കുപുറത്തുപാട്ടിനോടും അനുബന്ധിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പത്നി രാധിക ഗോപിയും സംഘവും അവതരിപ്പിച്ച സംഗീത മാലിക കലാസ്വാദകരുടെ മനം കവർന്നു. ഗണപതി സ്തുതിയോടെ തുടങ്ങിയ ആലപനത്തിൽ സ്വാതി തിരുനാൾ കൃതികളും ആലപിച്ചു.ലൈല രവീന്ദ്രൻ, പ്രൊ.ഗീത എന്നിവരായിരുന്നു സംഗീതാർച്ചനയിൽ പങ്കെടുത്തത്. ചേർത്തല സുനിൽ വയലിനും പള്ളിപ്പുറം സുനിൽ കീ ബോർഡും ചെങ്ങളം സിനേഷ് , വൈഷ്ണവ് എസ്.നായർ മൃദംഗവും ധർമ്മതീർത്ഥൻ തബലയും ഒരുക്കി. സംഗീതാർച്ചനയിൽ പങ്കെടുക്കുവാൻ എത്തിയ സുരേഷ് ഗോപി കോടി അർച്ചന തൊഴുതാണ് മടങ്ങിയത്.മന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട് നിലവിലെ സാഹചര്യത്തിൽ പോലീസ് വൻ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.