Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊച്ചിയിലെ ആദ്യകാല ഗായകനും സംഗീതസംവിധായകനും ഹാര്‍മോണിസ്റ്റുമായ കൊച്ചിന്‍ ബഷീര്‍ അന്തരിച്ചു

15 Oct 2025 21:07 IST

MUKUNDAN

Share News :

ചാവക്കാട്:കൊച്ചിയിലെ ആദ്യകാല ഗായകനും സംഗീതസംവിധായകനും ഹാര്‍മോണിസ്റ്റുമായ കൊച്ചിന്‍ ബഷീര്‍(80) നിര്യാതനായി.കൊച്ചി സ്വദേശിയായ ബഷീര്‍ എച്ച്.മെഹബൂബ്,ഹുസൈന്‍ ഷാ,അസീസ് ബാവ,ഉംബായു തുടങ്ങിയവരോടൊപ്പം കൊച്ചിയിലെ സംഗീതസദസുകളില്‍ സജീവമായിരുന്നു.ഒട്ടേറെ സംഗീത ആല്‍ബങ്ങള്‍ ചെയ്തിട്ടുണ്ട്.മൂന്ന് പതിറ്റാണ്ടായി ചാവക്കാട് എടക്കഴിയൂര്‍ നാലാംകല്ലിലുള്ള മകള്‍ ഷംലയൊടൊപ്പമാണ് താമസം.ഭാര്യ:മാരിജ.മക്കള്‍:നിസാര്‍(നിജോ),ഷംല ഹാഷിം(പുന്നയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്),ജാസ്മിന്‍.ഖബറടക്കം വ്യാഴാഴ്ച്ച രാവിലെ 10-ന് അകലാട് പള്ളി ഖബര്‍സ്ഥാനില്‍.







Follow us on :

More in Related News