Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Mar 2025 17:18 IST
Share News :
മുക്കം : ലോക കിഡ്നി ഡേ യുടെ ഭാഗമായി KMCT ഹോസ്പിറ്റൽ നെഫ്രോളജി വിഭാഗം വൃക്കരോഗ നിർണായക ക്യാമ്പ് സംഘടിപ്പിച്ചു.
പ്രശസ്ത നെഫ്രോളജിസ്റ്റുമാരായ ഡോ. രാജേഷ് പി.കെ, ഡോ. സുനയന പി., ഡോ. ജോമു സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പ് നടത്തി. വൃക്കരോഗങ്ങൾക്കുള്ള പ്രാഥമിക പരിശോധനകളും ആരോഗ്യ നിർദ്ദേശങ്ങളും ക്യാമ്പിൽ ലഭ്യമാക്കി.ക്യാമ്പിന്റെ ഭാഗമായി സാത്വികമായ ഭക്ഷണക്രമം, വൃക്കാരോഗികൾ പാലിക്കേണ്ട വിശേഷ ഭക്ഷണരീതി തുടങ്ങിയ വിഷയങ്ങളിൽ ഡയറ്റീഷ്യൻ്റെ ബോധവത്കരണ സെഷനും സംഘടിപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരുന്നതിനുള്ള നിർദ്ദേശങ്ങളും പരിചയപ്പെടുത്തി.
വൃക്കാരോഗങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുകയും നേരത്തേ രോഗം തിരിച്ചറിയുന്നതിനുള്ള പ്രാധാന്യം ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നതിന് ക്യാമ്പ് സഹായകരമായി. നിരവധിപേർ ക്യാമ്പിൽ പങ്കെടുത്ത് സൗജന്യ ആരോഗ്യ പരിശോധനയും വിദഗ്ധ മാർഗ്ഗനിർദ്ദേശവും ലഭ്യമാക്കി.
ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി കെ.എം.സി .ടി ഹോസ്പിറ്റൽ ഇത്തരം ക്യാമ്പുകൾ തുടർന്നും സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.