Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുതുവർഷം ആഘോഷിക്കാൻ സന്തോഷത്തിന്റെ കിരീടം തേടി കേരളവും ബംഗാളും

31 Dec 2024 17:08 IST

Saifuddin Rocky

Share News :

  • സ്പോർട്സ് ലേഖകൻ

ന്തോഷ്‌ ട്രോഫി ഫുട്ബോളിൽ എട്ടാം കിരീടം തേടി കേരളം ഇന്ന് കലാശപ്പോരിന്. ഹൈദരാബാദ് ഗച്ചിബൗളി സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 7.30 ന് നടക്കുന്ന ഫൈനലിൽ ചിരവൈരികളായ ബംഗാളാണ് എതിരാളികൾ. കേരളത്തിന്റെ 16-)o ഫൈനലാണ് ഇത്. ഏഴ് തവണ ചാമ്പ്യൻമാരായി. ബംഗാളിനാവട്ടെ ഇത് 47 ആം ഫൈനലാണ്. 32 വട്ടം കിരീടം സ്വന്തമാക്കി.

കൊൽക്കത്താ ലീഗ് കളിച്ച് പരിചയമുള്ള ഡിഫണ്ടർ എം. മനോജിന് സെമിയിൽ ചുവപ്പ് കാർഡ് കിട്ടിയത് കേരളത്തിന് തിരിച്ചടിയാണ്. നായകൻ ജി. സഞ്ജുവിനും കളിക്കാനാവില്ല. സെമിയിൽ പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് റോഷൽ പകരക്കാരനായാവും ഫൈനലിലും ഇറങ്ങുക. 11 ഗോളുമായി ടൂർണമെന്റിൽ ടോപ് സ്കോററായ ഹൻസ്ഡായിലാണ് ബംഗാളിന്റെ പ്രതീക്ഷ. ഹൻസ്ഡാ ഫോമിലേക്കുയർന്നാൽ കേരളം നന്നായി വിയർപ്പൊഴുക്കേണ്ടി വരും.

സന്തോഷ്‌ ട്രോഫി ചരിത്രത്തിൽ കേരളവും ബംഗാളും തമ്മിൽ നാല് തവണയാണ് ഫൈനലിൽ മാറ്റുരച്ചത്. നാല് തവണയും ജേതാക്കളെ നിശ്ചയിക്കാൻ പെനാൽറ്റി ഷൂട്ടൗട്ട് വേണ്ടി വന്നു എന്നതാണ് പ്രത്യേകത. രണ്ടു തവണ കേരളവും രണ്ട് വട്ടം ബംഗാളും വിജയിച്ചു. 1989 ൽ ആദ്യം ഏറ്റുമുട്ടിയപ്പോഴും പിന്നീട് 1994 ലും ബംഗാൾ ഷൂട്ടൗട്ടിലൂടെ വിജയം നേടി.

2018 ൽ കൊൽക്കത്തയിൽ നടന്ന ഫൈനലിൽ ബംഗാളിനെ തോൽപ്പിച്ച് കേരളം കിരീടം ചൂടി. 2022 ൽ മഞ്ചേരിയിലും കേരളം ബംഗാളിനെതിരെ ഷൂട്ടൗട്ടിലൂടെ വിജയം നേടി.

Follow us on :

More in Related News