Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കായകൽപ് അവാർഡ്:ഒന്നാം സ്ഥാനം കരസ്ഥമാക്കി ചാവക്കാട് താലൂക്ക് ആശുപത്രി

14 Aug 2024 08:27 IST

MUKUNDAN

Share News :

ചാവക്കാട്:നഗരസഭയിലെ താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയുടെ പ്രവർത്തന പന്താവിൽ മറ്റൊരു പൊൻതൂവൽ കൂടി.സംസ്ഥാന സർക്കാരിന്റെ 2023-24 വർഷത്തെ കായകൽപ് അവാർഡിന് സംസ്ഥാനത്തെ മികച്ച താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് അഭിമാനാർഹമായ നേട്ടം കൊയ്തത്.സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം,അണുബാധ നിയന്ത്രണം,മാലിന്യ പരിപാലനം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച്‌ നടപ്പിലാക്കുന്നതാണ് കായകൽപ് അവാർഡ്.ആശുപത്രികളിൽ ജില്ല തല പരിശോധനയും,സംസ്ഥാന തല പരിശോധനയും നടത്തിയാണ് മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്നത്.ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചാവക്കാട് താലൂക്ക് ആശുപത്രിക്ക് 15 ലക്ഷം രൂപ ലഭിക്കും.ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അവാർഡ് പ്രഖ്യാപനം നടത്തി.എംഎൽഎ ഫണ്ട്,നഗരസഭ ഫണ്ട്,എൻഎച്എം ഫണ്ട്,ആശുപത്രി വികസന സമിതി ഫണ്ട് എന്നിവ കാര്യക്ഷമമായി ഉപയോഗപ്പെടുത്തി സമൂഹത്തിന് പ്രയോജനകരമായ ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കികൊണ്ട് മുന്നേറുന്ന ചാവക്കാട് താലൂക്ക് ആശുപത്രിക്ക് ഊർജം പകരുന്നതാണ് ഈ അവാർഡ്.തുടർച്ചയായി 3വർഷം 1 ലക്ഷം രൂപയുടെ കമന്റേഷൻ പുരസ്‌കാരം താലൂക്ക് ആശുപത്രി നേടിയിട്ടുണ്ട്.ചാവക്കാട് താലൂക്കിലെ 16ഓളം പഞ്ചായത്തുകളിലെയും,2 നഗരസഭകളിലെയും ജനങ്ങൾ ചികിത്സക്കായി പ്രധാനമായും ആശ്രയിക്കുന്ന ആതുര ശുശ്രുഷ കേന്ദ്രമാണ് ചാവക്കാട് താലൂക്ക് ആശുപത്രി.പകർച്ചവ്യാധി പ്രതിരോധം,ആശുപത്രി ശുചിത്വം,രോഗി സൗഹൃദന്തരീക്ഷം ഉൾപ്പെടെ എല്ലാ രംഗങ്ങളിലും മികച്ച സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.പൊതു ജനാരോഗ്യപ്രദമായ അന്തരീക്ഷം മികച്ച രീതിയിൽ ഒരുക്കിയതിനും കൂടിയാണ് ഈ പുരസ്‌കാരം.സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ജീവനക്കാരുടെ ഒറ്റക്കെട്ടായ പ്രവർത്തനമാണ് അവാർഡിന് അർഹമാക്കിയത്.

Follow us on :

More in Related News