Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jan 2025 11:39 IST
Share News :
ബാരാമുള്ള:
കാശ്മീർ താഴ്‌വരയിൽ നിന്നുള്ള എട്ട് യുവതികൾ ചരിത്രമെഴുതി. ഇവർ ഇന്നലെ
ബെംഗളൂരു ടാറ്റ വിസ്‌ട്രോണിൽ ജോലിയിൽ പ്രവേശിച്ചു. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ബാരാമുള്ളയിൽ നിന്നുള്ള ഈ യുവതികൾ സ്ഥിരോത്സാഹത്തിൻ്റെയും നിശ്ചയദാർഢ്യത്തിൻ്റെയുംപ്രതികമാണ്.
പാരമ്പര്യ മാമൂലുകളിൽ നിന്ന് വ്യതിചലിച്ച്ഒ രു ആഗോളകോർപ്പറേഷൻ്റെചലനാത്മകലോകത്തേക്കുള്ള യാത്ര ഏവർക്കും പ്രചോദനമാണ്
അസീം ഫൗണ്ടേഷൻ്റെയും നീഡ്‌സ് മാൻപവർ പ്രൈവറ്റ് ലിമിറ്റഡിൻ്റെയും സഹകരണത്തോടെ ബാരാമുള്ളയിലെ ചിനാർ യുവ കേന്ദ്രത്തിൻ്റെ അശ്രാന്ത പരിശ്രമത്താലാണിത് സാധ്യമായത്.
ഒഎൻജിസിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) സംരംഭമാണ് ഈ ഉദ്യമംപ്രാവർത്തികമാക്കിയത്.
സാധാരണ പശ്ചാത്തലത്തിൽ നിന്നുള്ള യുവതികൾ തങ്ങളുടെ നേട്ടത്തിൽ അളവറ്റ സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചു.
“ഈ അവസരം ഞങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചു. കുടുംബങ്ങളെ പോറ്റാനും സ്വന്തം കാലിൽ നിൽക്കാനും ഞങ്ങൾക്ക് ഇപ്പോൾ കഴിയുന്നുണ്ട്. ഇത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്, ”പുതിയതായി
റിക്രൂട്ട് ചെയ്ത ജീവനക്കാരിലൊരാൾ പങ്കുവെച്ചു. ബാംഗ്ലൂരിലെ അവരുടെ പുതിയ അംഗികാരത്തിന് പ്രാദേശിക സമൂഹത്തിൻ്റെ പ്രശംസയുംപിന്തുണയുംലഭിച്ചു. കൂടാതെ
അവരുടെ യാത്ര കശ്മീർതാഴ്‌വരയിലെ പുരോഗതിയുടെയുംസ്ത്രീശാക്തീകരണത്തിൻ്റെയും പ്രതീകമാണെന്ന് വിലയിരുത്തപ്പെടുന്നു.
Follow us on :
Please select your location.