Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jan 2025 12:27 IST
Share News :
കോഴിക്കോട്: കാജു കാഡോ കരാട്ടെ ആൻ്റ് മാർഷൽ ആർട്‌സ് അക്കാദമി
സംഘടിപ്പിക്കുന്ന 13-ാമത് ഓൾ ഇന്ത്യ ഓൾ റ്റൈൽ മാർഷൽ ആർട്‌സ് ഫുൾ കോൺടാക്ട് ഓപ്പൺ ടൂർണമെൻ്റ് ജനുവരി 18, 19 തിയ്യതികളിൽ കോഴിക്കോട് വി.കെ. കൃഷ്‌ണമേനോൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. 18ന് രാവിലെ 11.00ന് നടക്കുന്ന ചടങ്ങിൽ സ്‌റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് യു. ഷറഫലി ഉദ്ഘാടനം നിർവ്വഹിക്കും. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ വി.കെ.മോഹൻദാസ് അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് ഒ. രാജഗോപാൽ എന്നിവർ മുഖ്യാതിഥികളായിരിക്കും,
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. ഗവാസ്, ബിജെപി ജില്ലാ പ്രസിഡൻ്റ് വി.കെ. സജീവൻ, സിപിഎം കോഴിക്കോട് നോർത്ത് ഏരിയാ കമ്മറ്റി സെക്രട്ടറി രതീഷ്, കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം.നിയാസ്, എൻസിപി സംസ്ഥാന സെക്രട്ടറി അഡ്വ. സൂര്യനാരായണൻ, ലോക കേരള സഭ അംഗം കബീർ സലാല, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി പ്രവീൺ തളിയിൽ, മുൻ കൗൺസിലർ പത്മനാഭൻ, പ്രസന്നടീച്ചർ എന്നിവർ സംസാരിക്കും. രാഗേഷ് സി.പി സ്വാഗതവും കിരൺ കുമാർ പി. നന്ദിയും പറയും.
കേരളം, കർണാടക, തമിഴ്‌നാട്, അന്ധ്രപ്രദേശ്, ആസാം. ഒറീസ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങിൽ നിന്നായി 1500-ഓളം പേർ രണ്ടു ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ മാറ്റുരയ്ക്കും. 6-8, 9-11, 12-14, 15-17, 18ന് മുകളിൽ സീനിയർ എന്നിങ്ങനെ എയ്ജ് കാറ്റഗറിയിൽ വെയ്‌റ്റ് അടിസ്ഥാനത്തിലായിരിക്കും മത്സരം. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക മത്സരം നടക്കും. സീനിയർ വിഭാഗത്തിൽ കരാട്ടേ, കിക്ക് ബോക്സിംഗ് എന്നീ വിഭാഗത്തിൽ പ്രത്യേകമായിട്ടായിരിക്കും മത്സരങ്ങൾ. വിജയികൾക്ക് ട്രോഫിയും കാഷ് പ്രൈസും നൽകും. മത്സരത്തിൽ പങ്കെടുക്കുന്ന കോഴിക്കോട് ജില്ലയ്ക്ക് പുറത്തുള്ള എല്ലാവർക്കും താമസവും യാത്രാ ചിലവും കാജു കാഡോ കരാട്ടെ ആൻ്റ് മാർഷൽ ആർട്‌സ് അക്കാദമി നൽകും.
വാർത്താ സമ്മേളനത്തിൽ ഗ്രാൻഡ് മാസ്റ്റർ എം.ദിലീപ് കുമാർ, വി.കെ.മോഹൻദാസ്, പത്മനാഭൻ എൻ.പി, പി ആർ പ്രസന്ന ടീച്ചർ, കബീർ സലാല, റെൻഷി ജയരാജ്, റെൻഷി രാഗേഷ്, സെൻസായി ദിൽജിത്ത് മാപ്പാല എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.