Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് (ഐ.എച്ച്.ആർ.ഡി)-ൽ സ്നേഹത്തോൺ പരിപാടിയുടെ ഭാഗമായി കൂട്ടയോട്ടം നടത്തി

08 Mar 2025 15:24 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് (ഐ.എച്ച്.ആർ.ഡി)-ൽ സ്നേഹത്തോൺ പരിപാടിയുടെ ഭാഗമായി കൂട്ടയോട്ടം നടത്തി

കടുത്തുരുത്തി കോളേജ് ഓഫ് അപ്ലൈഡ് സയൻസിന്റെ ആഭിമുഖ്യത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും അക്രമങ്ങൾക്കുമെതിരെ വിദ്യാർത്ഥിക്കൾക്കിടയിലും ജനങ്ങൾക്കിടയിലും അവബോധം സൃഷ്ടിക്കാൻ സ്നേഹത്തോൺ എന്ന പേരിൽ കൂട്ടയോട്ടം പരിപാടി സംഘടിപ്പിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ജംഗ്ഷനിൽ നിന്നാരംഭിച്ച കൂട്ടയോട്ടം ബഹുമാനപ്പെട്ട കടുത്തുരുത്തി MLA അഡ്വ. മോൻസ് ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു. മുൻ കേന്ദ്ര മന്ത്രി അഡ്വ.പി സി തോമസ്, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. സ്മിത എൻ ബി, കടുത്തുരുത്തി എക്സൈസ് ഇൻസ്പെക്ടർ ശ്രീ. അനിൽകുമാർ കെ എസ്. കോളജ് പ്രിൻസിപ്പാൾ ഇൻ ചാർജ് ശ്രീമതി.ബെറ്റി മാത്യു എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപകർ, എക്സൈസ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർ ലഹരിക്കെതിരായ കൂട്ടയോട്ടത്തിൽ പങ്കെടുത്തു. തുടർന്ന് കോളജ് ക്യാമ്പസിൽ സ്നേഹമതിൽ തീർക്കുകയും, സ്നേഹ സംഗമം നടത്തുകയും, ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. ഞീഴൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ശ്രീകല ദിലീപ്, വാർഡ് മെമ്പർ ശ്രീ.തോമസ് പനക്കൻ, ശ്രീമതി ബെറ്റി മാത്യു, ശ്രീ.അനൂപ് കുര്യൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രേവതി എസ്, എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News