Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സപ്താഹ വേദികളിൽ കുചേല വേഷധാരിയായി ഭക്തരുടെ മനം കീഴടക്കിയ ഇറുമ്പയത്തിൻ്റെ സ്വന്തം വിജയകുമാർ ഇനി ഓർമ്മ.

12 Dec 2025 21:49 IST

santhosh sharma.v

Share News :

വൈക്കം: കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിലെ സപ്താഹ വേദികളിൽ സാന്നിധ്യമായിരുന്ന ഇറുമ്പയം ഗ്രാമത്തിൻ്റെ സ്വന്തം കുചേലൻ ഇനി ഓർമ്മ. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും 700 ഓളം സപ്താഹ വേദികളിലും കുചേല വേഷധാരിയായി ഭക്തരുടെ മനം കീഴടക്കിയ തലയോലപ്പറമ്പ് ഇറുമ്പയം പടിക്ക ശാരദാവിലാസം വിജയകുമാർ (73) മരണമില്ലാത്ത ലോകത്തേക്ക് യാത്രയായി. അസുഖ ബാധിതനായി മകളുടെ വീട്ടിൽ കഴിയുന്നതിനിടെയാണ് അന്ത്യം. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇറുമ്പയം ശ്രീ മഹാദേവ ക്ഷേത്രത്തിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മുടങ്ങാതെ രാമായണ പാരായണം നടത്തിയിരുന്നു.

സംസ്കാരം നാളെ (ഡിസംബർ 13 ) ശനിയാഴ്ച്ച രാവിലെ 11ന് വീട്ടുവളപ്പിൽ.

ഭാര്യ - ഗീത ( ആലപുരം). മകൾ - ധന്യ.

 മരുമകൻ - ജയചന്ദ്രൻ.

Follow us on :

More in Related News