17 Jul 2024 23:07 IST
Share News :
മസ്‌കറ്റ്: കുട്ടികളുടെ സർഗവാസനകൾക്ക് വാതിൽ തുറന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗത്തിന്റെ 'വേനൽ തുമ്പികൾ' ക്യാമ്പിന് തുടക്കമായി. നാടക പ്രവർത്തകനും ടെലിഫിലിം അഭിനേതാവും അധ്യാപകനുമായ ശിവദാസ് പൊയിൽക്കാവാണ് ക്യാമ്പ് നയിക്കുന്നത്. രണ്ടാം ക്ലാസുമുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള 150 ൽ പരം കുട്ടികൾ ആണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
വേനലവധിക്കാലത്ത് നാട്ടിൽ പോകാൻ കഴിയാത്ത കുട്ടികൾക്ക് ആശ്വാസമായി ഒമാനിൽ സമ്മർ ക്യാമ്പുകൾ സജീവം. ഉയർന്ന വിമാനക്കൂലി മൂലം നാട്ടിലേക്കുള്ള യാത്ര മുടങ്ങിയ പല കുട്ടികൾക്കും ഇത്തരം വേനൽകലാ ക്യാമ്പുകൾ അനുഗ്രഹമായി മാറുകയാണ്.
ഒമാനിൽ വിവിധ സ്ഥലങ്ങളിൽ നിലവിൽ 50 ഡിഗ്രി വരെയാണ് താപനില. ഇക്കാരണത്താൽ വേനലവധിക്കാലത്ത് നാട്ടിൽ പോകാത്ത കുട്ടികൾക്ക് പുറത്ത് ഇറങ്ങി മറ്റു വിനോദ പടിപടികളിൽ ഏർപ്പെടാൻ പറ്റാത്ത സാഹചര്യമാണുള്ളത്. അത് കൊണ്ട് തന്നെ കുട്ടികളുടെ സർഗവാസനകളെ ഉണർത്താൻ സാമൂഹിക സാംസ്‌കാരിക സംഘടനകൾ നടത്തുന്ന വേനൽകലാ ക്യാമ്പുകൾ വഴിയൊരുക്കുന്നുണ്ട്.
വായന, എഴുത്ത്, ചിത്രം, നാടകം, സംഗീതം, സിനിമ തുടങ്ങിയ സർഗ്ഗാത്മക സാധ്യതകളെ ജീവിത നൈപുണ്യ വികാസത്തിനായി പ്രയോജനപ്പെടുത്താനായി കുട്ടികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് നടന്നത്. അവധിക്കാലത്തിന്റെ ഒറ്റപ്പെടലുകളിൽ നിന്ന് കുട്ടികൾക്ക് പുറത്ത് കടക്കാൻ ഇത്തരം വേനൽകലാ ക്യാമ്പുകൾ ഏറെ സഹായകരമാകുമെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി:
https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 / +974 55374122
Follow us on :
Tags:
More in Related News
Please select your location.