Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Dec 2025 13:09 IST
Share News :
മസ്‌കറ്റ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (ബുധനാഴ്ച) ഒമാനിലെത്തും. ത്രിരാഷ്ട്ര സന്ദർശനത്തിൻ്റെ ഭാഗമായി ജോർഡനും ഇത്യോപ്യയും സന്ദർശിച്ചശേഷമാണ് മോദി ഒമാനിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാൻ സന്ദർശിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2018 ഫെബ്രുവരിയി ലായിരുന്നു ആദ്യ സന്ദർശനം.
മസ്‌കറ്റിലെ റോയൽ വിമാനത്താവളത്തിൽ വന്നിറങ്ങുന്ന മോദിക്ക് ഔദ്യോഗിക വരവേൽപ് നൽകും. തുടർന്ന്, സുൽത്താൻ ഹൈതം ബിൻ താരിഖുമായി ചർച്ചകൾ നടക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ഇന്ത്യയും ഒമാനും തമ്മിലെ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമാവുമെന്നാണ് പ്രതീക്ഷ.
ഒമാനും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ അഞ്ച് വർഷത്തിനുള്ളിൽ ഇരു രാജ്യങ്ങളുടെയും വ്യാപാരം ഇരട്ടിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി.വി ശ്രീനിവാസ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സി.ഇ.പി.എ) അഥവ ഇന്ത്യ-ഒ മാൻ സ്വതന്ത്ര വ്യാപാര കരാറാണ് ചർച്ചാ കേന്ദ്രം. ഇന്ത്യയും ഒമാനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ കഴിഞ്ഞ രണ്ട് വർഷമായി ചർച്ചയിലാണ്. പരസ്പരം താൽപര്യമുള്ള മേഖലകളെക്കുറിച്ച് ഇരുപക്ഷവും വി ശദമായ ചർച്ചകൾ നടത്തിക്കഴിഞ്ഞു. വൈകാതെ, ഈ കരാർ അന്തിമരൂപം നേടുമെന്ന് പ്രതീക്ഷിക്കുന്ന തായും അംബാസഡർ ശ്രീനിവാസ് പറഞ്ഞു.
ഏകദേശം 10.6 ബില്യൺ യു.എസ് ഡോളർ വരെയാണ് നിലവിൽ ഉഭയകക്ഷി വ്യാപാരം. മുമ്പ് ഇത് 8.8 ബില്യൺ യു.എസ് ഡോളറായിരുന്നു. എണ്ണയും അനുബന്ധ ഉൽപന്നങ്ങളും ഉൾപ്പെടെയുള്ള ഊർജ കയ റ്റുമതിയാണ് ഈ വളർച്ചക്ക് മുഖ്യ കാരണം. എന്നാൽ, ഊർജമേഖലക്ക് അപ്പുറം വ്യാപാര-സഹകരണ മേ ഖലകൾ വിപുലീകരിക്കാൻ ഇരുരാജ്യങ്ങളും താൽപര്യപ്പെടുന്നുണ്ട്. ലോഹസംസ്‌കരണവും സ്റ്റീൽ മേഖല യുമടക്കമുള്ള ഇന്ത്യൻ നിക്ഷേപങ്ങൾ ഒമാനിൽ നിലവിലുണ്ടെന്നും ഗ്രീൻ ഹൈഡ്രജൻ, സുസ്ഥിര വികസ നം തുടങ്ങിയ പുതിയ മേഖലകൾ വളർച്ച നേടുകയാണെന്നും അംബാസഡർ പറഞ്ഞു.
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഇന്ത്യാ-ഒമാൻ ചർച്ചകളിലെ കേന്ദ്രബിന്ദുവാണെന്നും ഇന്ത്യൻ സ്ഥാനപതി പറഞ്ഞു. പ്രധാന കപ്പൽ പാതകളോട് ചേർന്നുള്ള ഒമാൻ്റെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രം ഇന്ത്യൻ വ്യാപാരത്തിന് ആകർഷക ഘടകമാണ്. സുൽത്താനുമായുള്ള കൂടിക്കാഴ്‌ചയും പ്രതിനിധിതല ച ർച്ചകളും മോദിയുടെ ഒമാൻ സന്ദർശനത്തിൻ്റെ ഭാഗമായി നടക്കും. വ്യാപാരം, നിക്ഷേപം, ഊർജം, പ്രതി രോധം, സാങ്കേതികവിദ്യ, കൃഷി, സംസ്ക്‌കാരം എന്നിവയിലെ സഹകരണവും പരസ്‌പര താൽപര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളും ഇരുകക്ഷികളും സമഗ്രമായി അവലോകനം ചെയ്യുമെന്ന് പ്രതീക്ഷിക്കു ന്നു.സമയോചിതമാണ് ഒമാനിലേക്കുള്ള പ്രധാനമന്ത്രിയുടെ സന്ദർശനമെന്ന് അംബാസഡർ വിശേഷിപ്പിച്ചു.
ഇന്ത്യ- ഒമാൻ നയതന്ത്ര ബന്ധത്തിൻ്റെ 70-ാം വാർഷികം ആഘോഷിക്കുന്ന സന്ദർഭത്തിലാണ് പ്രധാനമ ന്ത്രിയുടെ ഒമാൻ സന്ദർശനം. മോദിയുടെ അവസാന ഒമാൻ സന്ദർശനത്തിന് എട്ടു വർഷവും ഒമാൻ സുൽ ത്താൻ ഹൈതം ബിൻ താരിഖിൻ്റെ ഇന്ത്യയിലേക്കുള്ള സന്ദർശനത്തിന് രണ്ട് വർഷവും പിന്നിടുകയാണ്. സാമ്പത്തിക ബന്ധങ്ങളാണ് ഇന്ത്യ ഒമാൻ പങ്കാളിത്തത്തിൻ്റെ ശക്തി. ഈ സന്ദർശനത്തിലൂടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും എല്ലാ മേഖലകളിലേക്കും വികസിപ്പിക്കാനും വ്യക്തമായ മാർഗനിർദേശം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അംബാസഡർ പറഞ്ഞു. മസ്‌കത്തിൽ ബുധനാഴ്‌ചയും വ്യാഴാഴ്ച യും നടക്കുന്ന ചടങ്ങുകളിൽ ഇന്ത്യൻ പ്രവാസികളും വിദ്യാർഥികളുമടങ്ങുന്ന സമൂഹത്തെ പ്രധാനമന്ത്രി പ്രത്യേകം അഭിസംബോധന ചെയ്യും.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
YouTube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.