Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക ജിംനാസ്റ്റിക്കിലെ ഇന്ത്യൻ മുഖം; വിരമിക്കൽ പ്രഖ്യാപിച്ച് ദീപ കര്‍മാകര്‍

08 Oct 2024 09:01 IST

Shafeek cn

Share News :

ഡൽഹി: ലോക ജിംനാസ്റ്റിക്കിൽ ഇന്ത്യൻ പേരുപതിപ്പിച്ച ദീപ കർമാക്കർ വിരമിക്കൽ പ്രഖ്യാപിച്ചു. 31ാം വയസ്സിലാണ് താരം കളമൊഴിയുന്നത്. 2016 റിയോ ഒളിമ്പിക്‌സില്‍ ജിംനാസ്റ്റിക്‌സിലെ ‘വോൾട്ട്’ ഇനത്തിൽ മത്സരിച്ച് ഫൈനലിലേക്ക് കുതിച്ച താരത്തിന് 0.15 പോയന്റ് വ്യത്യാസത്തിലാണ വെങ്കലം നഷ്ടമായത്. എന്നാൽ, പാരിസ് ഒളിമ്പിക്‌സിന് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല.


‘‘അഞ്ചുവയസ്സുകാരിയായ എന്നെക്കുറിച്ച് ഞാനോർക്കുന്നു. പരന്ന കാൽപാദങ്ങളുള്ളതിനാൽ എനിക്കൊരിക്കലും ജിംനാസ്റ്റിക് താരമാകാൻ സാധിക്കില്ലെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ എനിക്ക് സ്വന്തം നേട്ടങ്ങളെക്കുറിച്ചും രാജ്യത്തെ പ്രതിനിധീകരിച്ച് മെഡലുകൾ നേടാൻ സാധിച്ചതിലും അഭിമാനമുണ്ട്. വിശ്രമിക്കാൻ നേരമായെന്ന് ചിലപ്പോൾ നമ്മുടെ ശരീരം തന്നെ നമ്മോട് പറയും. ശരീരം പറഞ്ഞത് കേൾക്കാൻ ഹൃദയം ഇനിയും തയ്യാറായിട്ടില്ല’’ -ദീപ കർമാർക്കർ വിരമിക്കൽ സന്ദേശത്തിൽ പറഞ്ഞു.


ഉത്തേജക മരുന്ന് വിവാദത്തെയും പരിക്കിനെയും അതിജീവിച്ച ദീപ ഈ വർഷം മെയ് മാസത്തിൽ സമാപിച്ച ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിരുന്നു. ത്രിപുരയിലെ അഗർത്തലയിലാണ് ദീപയുടെ ജനനം.

Follow us on :

More in Related News