Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jul 2024 21:57 IST
Share News :
സിംബാബ്‍വെയ്ക്കെതിരായ രണ്ടാം ട്വന്റി 20യിൽ ഇന്ത്യക്ക് 100 റൺസിന്റെ തകർപ്പൻ ജയം.
രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 234 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വെ 18.4 ഓവറിൽ 134 റൺസിൽ എല്ലാവരും പുറത്തായി. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇരുടീമുകളും നിലവിൽ ഓരോ മത്സരം വിജയിച്ചു.
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. തുടക്കം തന്നെ ശുഭ്മൻ ഗിൽ രണ്ട് റൺസുമായി പുറത്തായപ്പോൾ ഇന്ത്യ മറ്റൊരു തകർച്ചയിലേക്കെന്ന തോന്നുലുണ്ടാക്കി. എന്നാൽ അഭിഷേക് ശർമ്മയുടെ വെടിക്കെട്ടും റുതുരാജ് ഗെയ്ക്ക്‌വാദിന്റെ അവസരോചിത ഇന്നിംഗ്സും ചേർന്നപ്പോൾ ഇന്ത്യ സുരക്ഷിത സ്കോറിലെത്തി . രണ്ടാം മത്സരത്തിൽ തന്നെ സെഞ്ച്വറി നേട്ടവുമായി അഭിഷേക് ഇന്ത്യൻ ഇന്നിംഗ്സിന് അടിത്തറയിട്ടു. 47 പന്തിൽ ഏഴ് ഫോറും എട്ട് സിക്സും സഹിതമാണ് താരത്തിന്റെ ഇന്നിംഗ്സ്.റുതുരാജ് ഗെയ്ക്ക്‌വാദ് 47 പന്തിൽ 11 ഫോറും ഒരു സിക്സും സഹിതം 77 റൺസുമായി പുറത്താകാതെ നിന്നു. 48 റൺസുമായി പുറത്താകാതെ നിന്ന റിങ്കു സിംഗും ഇന്ത്യൻ സ്കോറിംഗിൽ നിർണായകമായി. 22 പന്തിൽ രണ്ട് ഫോറും അഞ്ച് സിക്സും ചേർന്നതാണ്താരത്തിന്റെ ഇന്നിംഗ്സ്. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വെ വെസ്‍ലി മധേവേരെ 43 റൺസും ബ്രയാൻ ബെന്നറ്റ് 26 റൺസുമെടുത്ത് പുറത്തായി. ഒമ്പതാമനായി ക്രീസിലെത്തി 33 റൺസെടുത്ത ലൂക്ക് ജോങ്‌വെ സിംബാബ്‍വെയെ മാന്യമായ സ്കോറിലെത്തിച്ചു. ഇന്ത്യയ്ക്കായി ആവേശ് ഖാനും മുകേഷ് കുമാറും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.
Follow us on :
Tags:
More in Related News
Please select your location.