Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Oct 2024 12:38 IST
Share News :
നെടുങ്കണ്ടം: പതിനേഴാമത് ഇടുക്കി റവന്യൂ ജില്ലാ സ്കൂൾ കായികമേളയുടെ ആദ്യ ദിനം പിന്നിടുമ്പോൾ 149 പോയിന്റുമായി കട്ടപ്പന വിദ്യാഭ്യാസ ഉപജില്ലയുടെ സർവാധിപത്യം. 13 സ്വർണ്ണവും 17 വെള്ളിയും ഏഴ് വെങ്കലവും നേടിയാണ് കട്ടപ്പനയുടെ കുതിപ്പ്.
അടിമാല ഉപജില്ലയാണ് നിലവിൽ രണ്ടാം സ്ഥാനത്ത്. ഇവർക്ക് 13 സ്വർണ്ണവും ഏഴ് വെള്ളിയും 11 വെങ്കലവുമായി 110 പോയിന്റുകളാണുള്ളത്. 46 പോയിന്റുമായി നെടുങ്കണ്ടം ഉപജില്ല മൂന്നാം സ്ഥാനത്താണ്. പീരുമേട്-41, തൊടുപുഴ-24, അറക്കുളം-8 എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നില. 30 ഇനങ്ങൾ പൂർത്തിയായപ്പോൾ 35 പോയിന്റുമായി ഇരട്ടയാർ സെന്റ് തോമസ് എച്ച്.എസ്.എസാണ് സ്‌കൂളുകളിൽ മുന്നിൽ. മൂന്ന് സ്വർണ്ണവും ആറ് വെള്ളിയും രണ്ട് വെങ്കലവും നേടിയാണ് ഇരട്ടയാർ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 34 പോയിന്റുമായി കാൽവരിമൗണ്ട് കാൽവരി എച്ച്.എസും, 28 പോയിന്റുമായി എൻ.ആർ.സിറ്റി എസ്.എൻ.വി.എച്ച്.എസുമാണ് യഥാക്രമം
രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
Follow us on :
More in Related News
Please select your location.