Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹകരണ ബാങ്ക് കലക്ഷൻ ഏജന്റിനെ ഭർത്താവ് നടു റോട്ടിൽ കുത്തിക്കൊന്നു

19 May 2024 06:36 IST

Enlight Media

Share News :

ചേര്‍ത്തല: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ വലിയവെളി അമ്പിളിയാണ് മരിച്ചത്. ശനിയാഴ്ച്ച വൈകfട്ട് 6.30ഓടെയാണ് സംഭവം. പള്ളിച്ചന്തക്ക് സമീപം വെച്ചാണ് ഭര്‍ത്താവ് രാജേഷ് അമ്പിളിയെ കുത്തിയത്. അമ്പിളി സ്‌കൂട്ടറില്‍ വരുമ്പോഴായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ ചേര്‍ത്തല കെ.വി.എം ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുത്തിയ ശേഷം രാജേഷ് സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. ഇരുവരും തമ്മില്‍ കഴിഞ്ഞദിവസം വഴക്കുണ്ടായിരുന്നു. തിരുനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റാണ് അമ്പിളി. ജലഗതാഗത വകുപ്പ് ജീവനക്കാരനാണ് രാജേഷ്. മക്കള്‍: രാജലക്ഷ്മി, രാഹുല്‍.


Follow us on :

More in Related News