Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിർത്തിയിട്ടിരുന്ന കാറിന് പുറകിൽ സ്കൂട്ടർ ഇടിച്ച് വീട്ടമ്മ മരിച്ചു

23 May 2026 19:03 IST

MUKUNDAN

Share News :

ചാവക്കാട്:ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന കാറിന് പുറകിൽ സ്കൂട്ടർ ഇടിച്ച് വീട്ടമ്മ മരിച്ചു.മകന് പരിക്ക്.പാലപ്പെട്ടി തെക്കേപ്പുറത്ത് ഷാനവാസ് ഭാര്യ മുംതാസാ(45)ണ് മരിച്ചത്.ചാവക്കാട് കടപ്പുറം രായംമരക്കാർ വീട്ടിൽ ആലി അഹമ്മദിൻ്റെ മകളാണ് മുംതാസ്.കഴിഞ്ഞദിവസം(വെള്ളിയാഴ്ച്ച) രാത്രി ഒമ്പത് മണിയോടെ ദേശീയപാത 66 ചാവക്കാട് എടക്കഴിയൂർ അതിർത്തിയിലാണ് അപകടം.ബ്ലാങ്ങാട്ടെ സഹോദരൻ്റെ വീട്ടിൽ വന്ന് തിരിച്ച് പോകുകയായിരുന്നു.സ്കൂട്ടർ കാറിൽ ഇടിച്ചപ്പോൾ പിൻസീറ്റിൽ ഇരുന്നിരുന്ന യുവതി റോഡിലേക്ക് തെറിച്ചുവീണു.മകൻ ഷാൽസിലാണ്(18)സ്കൂട്ടർ ഓടിച്ചിരുന്നത്.ഇരുവരേയും ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുംതാസിനെ രക്ഷിക്കാനായില്ല.ഷാൽസിൽ ചികിത്സയിലാണ്.ഖബറടക്കം പാലപ്പെട്ടി ജുമാഅത്ത് പള്ളിയിൽ നടത്തി.മറ്റ് മക്കൾ:ഷംന,ജന്നത്ത്,മുഹമ്മദ്.മരുമകൻ:ആസിഫ്.


Follow us on :

More in Related News