Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൂലാഹൂപ്പ് സ്പിൻ ചെയ്യൽ; റുമൈസ ഫാത്തിമയുടെ പ്രകടനം നാളെ വൈക്കത്ത്.

13 Dec 2024 17:44 IST

santhosh sharma.v

Share News :

വൈക്കം: ഹൂലാഹൂപ്പ് സ്പിൻ ചെയ്ത് വേൾഡ് റെക്കോഡിൽ ഇടം പിടിക്കാനൊരുങ്ങുകയാണ് റുമൈസ ഫാത്തിമ എന്ന 8 വയസ്സുകാരി.

നാളെ (ഡിസംബർ 14) ശനിയാഴ്ച രാവിലെ 8 മണി മുതൽ വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ വെച്ചാണ് ഫാത്തിമയുടെ പ്രകടനം.

നിലവിലുള്ള റെക്കോർഡ് 1 മണിക്കൂർ 48 മിനിറ്റാണ്. വൈക്കം നഗരസഭ മുൻ വൈസ് ചെയർമാൻ അബ്ദുൽ സലാം റാവുത്തറുടെയും സീന റാവുത്തറുടെയും കൊച്ചുമകളും , കൊടുങ്ങല്ലൂർ മാനം കേരിൽ മുഹമ്മദ് റഫീഖ്, സിനിയ ദമ്പതികളുടെ ഇരട്ട കുട്ടികളിൽ ഇളയ മകളുമാണ് റുമൈസ ഫാത്തിമ. കൊടുങ്ങല്ലൂർ ഭാരതിയ വിദ്യാഭവൻ വിദ്യാമന്ദിറിലെ മൂന്നാംക്ലാസ് വിദ്യാത്ഥിയുമാണ് ഈ മിടുക്കി. റെന പർവ്വിൻ സഹോദരിയും, റൈഹാൻ മുഹമ്മദ് ഇരട്ട സഹോദരനുമാണ്. കോതമംഗലം കേന്ദ്രമായി ബിജുതങ്കപ്പന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബാണ് പരിപാടി സംഘടിപ്പിക്കുന്നത്. തുടർച്ചയായി മൂന്ന് മുതൽ നാലുമണിക്കൂർ വരെ സ്പിൻ ചെയ്യുവാൻ റുമൈസ സ്വന്തമായി പരിശീലനം നടത്തിയിട്ടുണ്ടെന്ന് പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനു അറിയിച്ചു. കൊച്ചു കുട്ടികൾ ഉൾപ്പടെയുള്ളവർ

ഹൂലാഹൂപ്പ് സ്പിൻ ചെയ്യൽ പ്രകടനം കാണുവാനും ആസ്വദിക്കുന്നതിനുമായി എത്തിച്ചേരും.

Follow us on :

More in Related News