Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jul 2024 19:09 IST
Share News :
മാള:
അഭിരുചികളെ വളർത്തി സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുമ്പോഴാണ് വിദ്യാഭ്യാസം പൂർണതയിൽ എത്തുന്നതെന്ന് ബെന്നി ബെഹനാൻ എം പി. മാള കേബിൾ വിഷൻ സംഘടിപ്പിച്ച സമാദരണം 2024 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാള പാറേക്കാട്ട് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ വി .ആർ സുനിൽകുമാർ എം എൽ എ അധ്യക്ഷത വഹിച്ചു . വിവിധ രംഗങ്ങളിൽ മികവുതെളിയിച്ച ഡോക്ടർ വർഗീസ് കടിച്ചീനി, കുഞ്ഞിമോനും കുഞ്ഞിമക്കളും യുട്യൂബ് വ്‌ളോഗർ ജിജോ ജോർജ്ജ് ആൻഡ് ഫാമിലി, മീഡിയ ടൈം സീനിയർ ക്യാമറാമാൻ എം.എസ് ടോജോ എന്നിവരെ പ്രതിഭാ പുരസ്‌കാരം നൽകി ആദരിച്ചു.പാറേക്കാട്ട് കൺവെൻഷൻ സെന്റർ പ്രതിനിധി എ.പി.ജാഫർ, 100% വിജയം കൈവരിച്ച സർക്കാർ സ്കൂളുകൾ , മാള കേബിൾ വിഷൻ ഉപഭോക്താക്കളുടെ മക്കളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. സമാദരണ സമ്മേളനത്തിൽ മലയാളം 24 സെവൻ ന്യൂസ് എംഡി അബൂബക്കർ സിദ്ധിഖ്,സിഡ്കോ ചെയർമാൻ വിജയകൃഷ്ണൻ,സി ഓ എ ജില്ലാ സെക്രട്ടറി പി.ആന്റണി,മാള പ്രസ് ക്ളബ് പ്രസിഡന്റ് ഷാന്റി ജോസഫ് തട്ടകത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് സി.പി ഉദയൻ,കെ.സി.സി.എൽ.എം.ഡി പി.പി.സുരേഷ്‌കുമാർ,സിഒഎ തൃശൂർ ജില്ലാ പ്രസിഡന്റ് ടി.ഡി.സുഭാഷ്,തൃശൂർ കേരള വിഷൻ ചെയർമാൻ പി.എം.നാസർ,തൃശൂർ കേരള വിഷൻ എം.ഡി.ടി.ജയപ്രകാശ്,സിഒഎ മാള മേഖല സെക്രട്ടറി സി.പി.പ്രദീപ്, മാള കേബിൾ വിഷൻ എം.ഡി.ജീജോ ജോസഫ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.