Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മക്കയിൽ ഹജ്ജിനിടെ കാണാതായി മരണപ്പെട്ട പിതാവിന്റെ ഖബറടക്കം കഴിഞ്ഞ് മടങ്ങുന്നതിനിടെ മകൻ വാഹനാപകടത്തിൽ മരിച്ചു.

09 Aug 2024 05:09 IST

- ISMAYIL THENINGAL

Share News :

മക്ക(സൗദി): ഇക്കഴിഞ്ഞ ഹജ്ജിനിടെ കാണാതായ ശേഷം മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് മുഹമ്മദ് (74) മാസ്റ്ററുടെ ഖബറടക്കം കഴിഞ്ഞ് കുവൈത്തിലേക്ക് മടങ്ങുന്നതിനിടെ മകനും കുടുംബവും സഞ്ചരിക്കുകയായിരുന്ന വാഹനം അപകടത്തിൽപ്പെട്ട് മകൻ റിയാസ് മരിച്ചു.

റിയാസിന്റെ കൂടെയുണ്ടായിരുന്ന ഭാര്യക്കും കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്. മക്കയിൽ നിന്ന് കുവൈത്തിലേക്കുള്ള യാത്ര മാധ്യേ ഏകദേശം 300 കിലോമീറ്റർ പിന്നിട്ടപ്പോഴാണ് അപകടമുണ്ടായത്.

തായിഫിന് നൂറു കിലോമീറ്റർ അകലെ റിദ്വാനിലാണ് വാഹനാപകടമുണ്ടായത്. കഴിഞ്ഞ ദിവസമാണ് റിയാസ് പിതാവിൻ്റെ മയ്യിത്ത് മറവു ചെയ്യുന്നതിനായി കുവൈത്തിൽ നിന്ന് മക്കയിലേക്ക് എത്തിയത്. 

പിതാവിൻ്റെ മൃതദേഹം കണ്ടെത്തിയതായുള്ള ഇന്ത്യൻ എംബസിയുടെ അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് കുവൈത്തിൽ നിന്ന് കുടുംബ സമേതം മക്കയിലെത്തിയാതായിരുന്നു റിയാസും സഹോദരൻ സൽമാനും.


ഖബറടക്ക ചടങ്ങുകൾക്ക് ശേഷം വ്യാഴാഴ്ച്ച പുലർച്ചെ റിയാസും കുടുംബവും കുവൈത്തിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം നടന്നത്. കാണാതായ തന്റെ പിതാവിനെ കാണാതായത് മുതൽ കൂടെനിൽക്കുകയും തെരച്ചിലിന് നേതൃത്വം നൽകയും ചെയ്ത എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടായിരുന്നു റിയാസ് മക്കയിൽ നിന്നും മടങ്ങിയത്.



Follow us on :

More in Related News