Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Dec 2024 13:23 IST
Share News :
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ച് അതിജീവിത. മെമ്മറികാര്‍ഡ് ചട്ടവിരുദ്ധമായി തുറന്നുപരിശോധിച്ചെന്ന് കണ്ടെത്തിയിട്ടും ഉത്തരവാദിത്വപ്പെട്ടവര്‍ക്കെതിരെ നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. ഹൈക്കോടതിക്കും സുപ്രീംകോടതിക്കും പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും രാഷ്ട്രപതിക്ക് അയച്ച കത്തില്‍ അതിജീവിത പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ വിചാരണ അതിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോഴാണ് രാഷ്ട്രപതിയെ അതിജീവിത സമീപിച്ചിരിക്കുന്നത്.
തന്നെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറികാര്‍ഡ് തുറന്നുപരിശോധിച്ചെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. വിവിധ കോടതികളുടെ കസ്റ്റഡിയിലിരിക്കെയാണ് മെമ്മറി കാര്‍ഡ് പരിശോധിക്കപ്പെട്ടത്. ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. എന്നാല്‍ അതില്‍ ഉത്തരവാദികളാരാണെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അവര്‍ക്കെതിരെ നടപടി വേണമെന്നുമാണ് അതിജീവിതയുടെ ആവശ്യം. ഹൈക്കോടതിയിലും സുപ്രീംകോടതിയും ഇതേ ആവശ്യം ഉന്നയിച്ച് പരാതി സമര്‍പ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് കത്തയക്കുന്നതെന്നും അതിജീവിതയുടെ കത്തില്‍ വിശദമാക്കുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസിലെ വിചാരണയുടെ അവസാന ഘട്ടമായ അന്തിമവാദം നാളെ ആരംഭിക്കും. വാദത്തിന്റെ നടപടിക്രമങ്ങള്‍ ഒരുമാസം കൊണ്ട് പൂര്‍ത്തിയാക്കിയേക്കുമെന്നാണ് വിവരം. പ്രതിഭാഗത്തിന്റെ സാക്ഷിവിസ്താരം അഞ്ച് ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കിയിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിലെ വിചാരണ നടപടികള്‍ നടക്കുന്നത് ടിയെ ആക്രമിച്ച കേസിലെ തെളിവായ പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് മൂന്ന് കോടതികളിലെന്ന് കണ്ടെത്തിയ അന്വേഷണ റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വിട്ടിരുന്നു. ജഡ്ജ് ഹണി എം വര്‍ഗീസ് ആണ് മെമ്മറി കാര്‍ഡ് സംബന്ധിച്ച അന്വേഷണം നടത്തിയത്. അവര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തുവന്നത്. 018 ജനുവരി 9-ന് മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് അങ്കമാലി മജിസ്‌ട്രേറ്റ് ആണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദ് മെമ്മറി കാര്‍ഡ് പരിശോധിച്ചത് രാത്രി 9.58-നാണെന്നും കണ്ടെത്തിയിരുന്നു. ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി ബെഞ്ച് ക്ലാര്‍ക്ക് 2018 ഡിസംബര്‍ 13ന് മെമ്മറി കാര്‍ഡ് പരിശോധിച്ചു. ബെഞ്ച് ക്ലാര്‍ക്ക് മഹേഷ് മോഹനാണ് നിയമവിരുദ്ധമായി മെമ്മറി കാര്‍ഡ് പരിശോധിച്ചത്. രാത്രി 10.58നാണ് മഹേഷ് മോഹന്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. മമ്മറി കാര്‍ഡ് ഉപയോഗിച്ചത് വിവോ ഫോണ്‍ ശിരസ്തദാറിന്റേതാണെന്നും അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. ശിരസ്തദാര്‍ താജുദ്ദീന്റെ ഫോണിലാണ് പീഡന ദൃശ്യങ്ങള്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വിചാരണ കോടതിയില്‍ മെമ്മറി കാര്‍ഡ് ഉപയോഗിച്ചത് ശിരസ്തദാറിന്റെ ഫോണിലാണെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.