Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹേമ കമ്മറ്റി റിപ്പോര്‍ട്ട്: ആദ്യ പരാതി എത്തി. രജ്ഞിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര

26 Aug 2024 19:00 IST

Enlight News Desk

Share News :

സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരേ ബംഗാളി നടി 

ശ്രീലേഖ മിത്ര പരാതി നൽകി. ലൈ​ഗീക ചുവയോടെ തന്നെ ദേഹത്ത് പിടിക്കാൻ ശ്രമിച്ചെന്നതാണ് പരാതി. താൻ രക്ഷപെടുകയായിരുന്നു.

'പാലേരി മാണിക്യം' സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോളായിരുന്നു സംഭവം.

 ഹേമാ കമ്മിറ്റി റിപോര്‍ട്ട് വന്‍ കോളിളക്കം സൃഷ്ടിക്കുന്നതിനിടെയാണ് രഞ്ജിത്തിനെതിരേ പേരെടുത്ത് ആരോപണമുന്നയിച്ചത് താരം രം​ഗത്തെത്തിയത്. എന്ത് കൊണ്ടാണ് പരാതി നൽകാതിരുന്നതെന്നായിരുന്നു പലരുടേയും ചോദ്യം. ഇതിനിടെ ആരോപണം മാത്രമാണ് രജ്ഞിത്തിനെതിരെയുള്ളതെന്നും, പരാതി ഉണ്ടെങ്കിൽ നടപടിയെടുക്കുമെന്നുമായിരുന്നു സർക്കാർ നിലപാട്. ശ്രീലേഖ മിത്രയുടെ ആരോപണങ്ങൾക്കെതിരേ രഞ്ജിത്ത് നിയമനടപടിക്കൊരുങ്ങിയിരുന്നു. ഇതിനിടെയാണ് ഇവർ പരാതിയുമായി രം​ഗത്തെത്തിയത്. ഇ മെയിലിലൂടെയാണ് നടി പരാതി നൽകിയത്.

ആരോപണം ഇങ്ങിനെ

 ശ്രീലേഖ മിത്ര ശ്യാമപ്രസാദ് സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായ അകലെ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. ഇതു കണ്ടാണ് തന്നെ പാലേരി മാണിക്യത്തിലേക്ക് ക്ഷണിച്ചത്. ഓഡിഷനെല്ലാം കഴിഞ്ഞിരുന്നു. രാവിലെ കൊച്ചിയില്‍ സംവിധായകന്‍ രഞ്ജിത്തിനെ കണ്ടു. മലയാളം സിനിമ എനിക്ക് ഏറെ ഇഷ്ടമായിരുന്നു. മമ്മൂട്ടിക്കെപ്പമാണ് അഭിനയിക്കേണ്ടത് എന്നത് ഏറെ സന്തോഷമുണ്ടാക്കിയിരുന്നു.

വൈകീട്ട് അണിയറപ്രവര്‍ത്തകരുമായി ഒരു പാര്‍ട്ടി നടത്തി. അതിലേക്ക് നിര്‍മാതാവണ് ക്ഷണിച്ചത്. അവിടെയെത്തിയപ്പോള്‍ നിരവധി പേരുണ്ടായിരുന്നു. അവിടെ വച്ചാണ് രഞ്ജിത്ത് തന്റെ മുറിയിലേക്ക് വരാന്‍ ക്ഷണിച്ചത്. സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യാനാണെന്നാണ് ഞാന്‍ കരുതിയത്. മുറിയിലെത്തിയപ്പോള്‍ രഞ്ജിത്ത് കൈയില്‍ തൊട്ട് വളകളില്‍ പിടിച്ചു. ഏറെ അസ്വസ്ഥയായ എനിക്ക് പൊടുന്നനെ പ്രതികരിക്കാനായില്ല. അപ്പോള്‍ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഇതോടെ ഞാന്‍ ഞെട്ടി. ഉടന്‍ മുറിയില്‍ നിന്ന് ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞത്. ആ ദിവസം എനിക്ക് ഒരിക്കലും മറക്കാനാവില്ലെന്നും നടി ശ്രീലേഖ മിത്ര പറഞ്ഞു. അന്ന് തന്റെ ഭര്‍ത്താവിനോടോ കുടുംബത്തിനോടോ ഇക്കാര്യങ്ങള്‍ പറയാന്‍ കഴിഞ്ഞില്ല. തന്റെ മാനസികാവസ്ഥ ആര്‍ക്കും മനസ്സിലാക്കാനാവില്ല. ഇതേക്കുറിച്ച് ഡോക്യുമെന്ററി സംവിധായകന്‍ ജോഷിയോട് പരാതി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ആരും എന്നെ ബന്ധപ്പെട്ടില്ല. യാതൊരു നടപടിയും ഉണ്ടായിട്ടെില്ല. പാലേരി മാണിക്യത്തിലും മറ്റു മലയാളം സിനിമകളിലും പിന്നീട് അവസരം ലഭിച്ചില്ല. അന്ന് മോശമായി പെരുമാറിയതിനാലാണ് പിന്നീടെനിക്ക് അവസരം നിഷേധിച്ചത്. തിരിച്ചു നാട്ടിലേക്കു പോവാനുള്ള പണം പോലും തന്നില്ല. 

Follow us on :

More in Related News