Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Sep 2025 19:54 IST
Share News :
ചാവക്കാട്:കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട് പൊട്ടിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ.പുന്നയൂർ എടക്കര കോലയിൽ വീട്ടിൽ ഹലിൻ മകൻ അബുതാഹിർ(30),ചാവക്കാട് ബേബി റോഡ് മടപ്പൻ വീട്ടിൽ യൂസഫ് മകൻ ഹിലാൽ(27),ബ്ലാങ്ങാട് കല്ലിങ്ങൽ വീട്ടിൽ ബഷീർ മകൻ ഷാമിൽ(27),ബ്ലാങ്ങാട് ഇളയേടത്ത് വീട്ടിൽ സെയ്തു മുഹമ്മദ് മകൻ ഷുഹെെബ്(27) എന്നിവരെയാണ് ഗുരുവായൂർ എസിപി പ്രേമാനന്ദകൃഷ്ണന്റെ നിർദേശ പ്രകാരം ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ശരത് സോമൻ,ഫൈസൽ,എഎസ്ഐ അൻവർ സാദത്ത്,എസ് സിപിഒ ശിഹാബ്,സിപിഒമാരായ ടി.അരുൺ,ബിനു,രജിത് എന്നിവരടങ്ങിയ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് സന്ദർശനത്തിനായി ലെെറ്റ് ഹൗസിന് മുകളിലെത്തിയ യുവാക്കൾ ഗുണ്ട് പൊട്ടിച്ചത്.റീൽസ് ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.ചാവക്കാട് മണത്തല ബേബി റോഡ് ആലുങ്ങൽ വീട്ടിൽ മൊയ്‌തുണ്ണി മകൻ സൽമാൻ ഫാരിസ്(27)ആണ് ഗുണ്ട് പൊട്ടിച്ചത്.ഇയാളുടെ വലതുകൈപ്പത്തിക്ക് ഗുരുതര പരിക്കേറ്റ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്.റീൽസ് ചിത്രീകരണത്തിനായി അഞ്ച് യുവാക്കളാണ് ലൈറ്റ് ഹൗസിന് മുകളിൽ കയറിയത്.സുഹൃത്തിന്റെ വിവാഹത്തിന് ഉപയോഗിച്ച് ബാക്കിവന്ന ഗുണ്ടും ഇവരുടെ പക്കൽ ഉണ്ടായിരുന്നു.കടലിനോട് ചേർന്ന ലൈറ്റ് ഹൗസ് പരിസരത്ത് ശക്തിയേറിയ കാറ്റുണ്ടായിരുന്നതിനാൽ തിരികത്തിച്ച ഉടൻ അപ്രതീക്ഷിതമായി വലിച്ചെറിയുന്നതിന് മുമ്പേ ഗുണ്ട് കൈയിലിരുന്ന് പൊട്ടുകയായിരുന്നു.പരിക്കേറ്റ യുവാവ് ഉൾപ്പെടെ അഞ്ചുപേർക്കെതിരേ ചാവക്കാട് പൊലീസ് കേസെടുത്തു.നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി.സംഭവത്തിൽ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ലെെറ്റ് ഹൗസിൽ പരിശോധന നടത്തി.ബോംബ് സ്‌ക്വാഡ് എസ്‌ഐ വിക്ടർ ഡേവിഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.ഡോഗ് ആനിയാണ് പരിശോധനയ്ക്കായി എത്തിയത്.ചാവക്കാട് എസ്.എച്ച്.ഒ വി.വി.വിമലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഒപ്പം ഉണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.