Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണ്ണ് മൂടി കെട്ടിപത്ത് പഴങ്ങൾ തിരിച്ചറിഞ്ഞ് ഗിന്നസ് റിക്കാർഡ് നേടി

04 Sep 2024 10:10 IST

PEERMADE NEWS

Share News :




പീരുമേട്:കണ്ണ് മൂടി കെട്ടി

പത്ത് പഴങ്ങൾ തിരിച്ചറിഞ്ഞ് പത്തു വയസുകാരൻ ഗിന്നസ് റിക്കാർഡ് നേടി.

2022 നവംബർ 1-ന് ജർമ്മനിയിലെ ബവേറിയയിലെ ഓഗ്‌സ്ബർഗിൽ ആന്ദ്രെ ഒർട്ടോൾഫ് 7.15 സെക്കൻഡിൽ സ്ഥാപിച്ച റിക്കാർഡ് വാഴൂർ സ്വദേശി ജോസുകുട്ടി എൽബിനാണ് 6.56 സെക്കൻഡിൽ മറികടന്നത്. പതിനഞ്ച് പഴവർഗങ്ങൾ നിറച്ച ബാസ്കറ്റിൽ നിന്ന് ഏറ്റവും വേഗത്തിൽ കണ്ണ് മൂടി കെട്ടി പത്തെണ്ണംതിരിച്ചറിയുന്നതായിരുന്നു പരീക്ഷണം.



 പീരുമേട് മരിയഗിരി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്രകടനത്തിന്ഗിന്നസ് സുനിൽ ജോസഫ് നിരീക്ഷകനായിരുന്നു.

ഫാ. ജിനു ആവണി കുന്നേൽ, നവീൻ ജോസഫ് , അനിഷ് സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. പ്രകടനത്തിന് യൂ .ആർ.എഫ് ലോറിക്കാർഡ് ലഭിച്ചു.വാഴൂർ ടി.പി.പുരം രണ്ടുപ്ലാക്കൽ വീട്ടിൽഎൽബിൻ ലിജിത ദമ്പതികളുടെ മൂത്ത മകനാണ്ജോസുകുട്ടി എൽബിൻ,ജോസഫിൻ എൽബിൻ ,ജോർദാൻ എൽബിൻ എന്നിവർ സഹോദരങ്ങളാണ്.

Follow us on :

More in Related News