Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jun 2024 13:20 IST
Share News :
തൃശൂർ :
അര സെൻറീമീറ്റർ മാത്രം നീളവും വീതിയും ഘനവും വെറും 90 മില്ലിഗ്രാം തൂക്കവുമുള്ള , 70 ഭാഷകൾ ഉൾക്കൊള്ളുന്ന, നഗ്ന നേത്രങ്ങൾ കൊണ്ട് വായിക്കുവാൻ സാധിക്കുന്ന 'സാൾട്ട് ' എന്ന മൾട്ടി ലാംഗ്വേജസ് കഥാസമാഹാരവുമായി മിനിയേച്ചർ പുസ്തകങ്ങളുടെ പ്രചാരകൻ ഗിന്നസ് സത്താർ ആദൂർ .
ഒരു A4 ഷീറ്റ് പേപ്പറിനെ 3672 പേജുകളാക്കി 72 പേജുകൾ വീതമുള്ള 51 പുസ്തകങ്ങൾ എന്ന തരത്തിൽ തയ്യാറാക്കിയിട്ടുള്ള ഈ ഇത്തിരിക്കുഞ്ഞൻ പുസ്തകം
ഫാരിസ് കോട്ടോൽ രൂപകൽപ്പന ചെയ്ത്ഷംല ഫഹദ് ബൈൻഡിങ്
നിർവഹിച്ച് കുന്നംകുളത്തെ പവർ ഓഫ്സെറ്റാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ബ്രിട്ടീഷ് ലൈബ്രറി( UK) , ലൈബ്രറി ഓഫ് കോൺഗ്രസ് വാഷിംഗ്ടൺ (USA), ഷാൻ ഹായ് ലൈബ്രറി (ചൈന), വത്തിക്കാൻ (റോം) തുടങ്ങിയ ലോകത്തിലെ ഏറ്റവും പ്രശസ്തമായ 35 ലൈബ്രറികളിലേക്ക് കോപ്പികൾ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഒരു ക്രിസ്റ്റൽ കൽക്കണ്ടത്തിന്റെയത്ര പോലും വലുപ്പമില്ലാത്ത ഈ വിസ്മയ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
തലക്കെട്ട് അടക്കം 12 അക്ഷരങ്ങൾ മാത്രം വരുന്ന ലോകത്തിലെ തന്നെ ഏറ്റവും ചെറിയ കഥയായി കണക്കാക്കുന്ന
സത്താർ തന്നെ എഴുതിയ ( "ഞാനൊരു കടലായിരുന്നു..." ഉപ്പ് ) എന്ന കഥ ഇംഗ്ലീഷിലേക്കും ("I was a sea..." Salt .) പിന്നീട് 5 ഇന്ത്യൻ ഭാഷകളിലേക്കും 63 വിദേശഭാഷകളിലേക്കും വിവർത്തനം ചെയ്ത് , ഒരു പേജിൽ ഒരു ഭാഷയിലുള്ള കഥ എന്ന തരത്തിലാണ് പുസ്തകം ഉണ്ടാക്കിയിരിക്കുന്നത്.
യഥാക്രമം ഇംഗ്ലീഷ്, അംഹാരിക്, അർമേനിയൻ, അറബിക്, ബെലാറഷ്യൻ, സിംഹള, കസഖ്, മറാത്തി, യിദ്ധിഷ് ,ചൈനീസ്, മലയാളം, ലാവോ, ഡച്ച്, സിന്ധി, ബർമീസ്, ഈവ്, ഫിന്നിഷ്, കൊറിയൻ, ഗ്രീക്ക്, ഹീബ്രു, ഹവായിൻ , ഹിന്ദി, കിൻയാർവാണ്ട, ഐസ്‌ലാൻഡിക്, ഐറിഷ്, പേർഷ്യൻ, ജാവനീസ് , ജാപ്പനീസ്, ഖമർ, ഗുജറാത്തി, ഫ്രിഷ്യൻ, ക്രിയോ, കുർദിഷ്, എസ്പപരാന്റൊ, തായ്, പഞ്ചാബി, ലക്സംബർഗ്, മാസിഡോണിയൻ, പഷ്തു, ക്രൊയേഷ്യൻ, കാറ്റലൻ, മിസോ, ഡാനിഷ്, നേപ്പാളി, ഒറിയ, പോളിഷ്, പോർച്ചുഗീസ്, റൊമാനിയൻ, സമോൻ, ഉറുദു, സ്കോട്ട്സ് ഗെയ്ലിക്, സെർബിയൻ, സ്പാനിഷ്, ലാത്വിയൻ, ട്വിയ്, ഉക്രേനിയൻ, വിയറ്റ്നാമീസ്, സെബുവാനോ, യോറൂബ, അസർബൈജാനി, ജർമ്മൻ, ഫ്രഞ്ച്, ആഫ്രിക്കൻ, ഹർഗേറിയൻ, മാൾട്ടീസ്, ഇറ്റാലിയൻ, ബൾഗേറിയൻ, ബോസ്നിയൻ, എസ്തോണിയൻ
ഉയ്ഗ്വർ എന്നിങ്ങനെയാണ് താളുകളിൽ വായിക്കുവാൻ കഴിയുക.
ഒരു സെൻറീമീറ്ററിനും 5 സെൻറീമീറ്ററിനും ഇടയിലുള്ള വ്യത്യസ്തമായ 3137 മിനിയേച്ചർ പുസ്തകങ്ങൾ രചിച്ച് 2016 ൽ ഗിന്നസ് വേൾഡ് റെക്കോർഡ്സ് നേടി, സാഹിത്യപ്രവർത്തനം നടത്തി ഗിന്നസ് ബുക്കിൽ ഇടം നേടുന്ന ആദ്യത്തെ
എഷ്യക്കാരനായി മാറിയ
സത്താർ ആദൂർ
വ്യക്തിഗത ഇനത്തിൽ ഗിന്നസ് നേട്ടം കൈവരിച്ചവരുടെ സംഘടനയായായ (ആഗ്രഹ്) ന്റെ സംസ്ഥാന പ്രസിഡണ്ടും , ടാലന്റ് റെക്കോർഡ്ബുക്ക് ,യൂണിവേഴ്സൽ റെക്കോർഡ് ഫോറം
എന്നീ ഓർഗനൈസേഷനുകളുടെ അജൂഡികേറ്ററുമാണ്.
വാർത്താ സമ്മേളനത്തിൽ
ഫാരിസ് ,കോട്ടോൽ , ഫഹദ് കോട്ടോൽ, സന്തോഷ് കാഞ്ഞങ്ങാട്, പി എം എം ഷെരീഫ് എന്നിവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.