Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Oct 2024 20:56 IST
Share News :
ഹൈദരാബാദ്: ബാറ്റെടുത്തവർക്കെല്ലാം കലയിളകിയ ബംഗ്ലദേശിനെതിരായ മൂന്നാം ട്വന്റി20യിൽ മലയാളി താരം സഞ്ജു സാംസണ് കന്നി സെഞ്ചറി. 40 പന്തുകളിൽനിന്നാണ് സഞ്ജു രാജ്യാന്തര ട്വന്റി20 കരിയറിലെ ആദ്യ സെഞ്ചറി തികച്ചത്. 22 പന്തുകളിൽ അർധ സെഞ്ചറി തികച്ച സഞ്ജു പിന്നീടുള്ള 18 പന്തുകളിൽ നൂറ് അടിച്ചു. രാജ്യാന്തര ട്വന്റിയിൽ ഏറ്റവും വേഗമേറിയ നാലാമത്തെ സെഞ്ചറികൂടിയാണ് ഇത്. ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചറിയും. 2017ൽ ശ്രീലങ്കയ്ക്കെതിരെ 35 പന്തിൽ സെഞ്ചറി തികച്ച രോഹിത് ശർമയാണ് ഒന്നാമൻ.
ഓപ്പണിഗ് കൂട്ടുകെട്ടിൽ ഒരു ഫോറുമാത്രമടിച്ച് അഭിഷേക് ശർമ പുറത്തായെങ്കിലും രണ്ടാമനായെത്തിയ സൂര്യകുമാർ യാദവിനൊപ്പം ചേർന്ന് സഞ്ജു മനോഹരമായ ഇന്നിംഗ്സ് പടുത്തുയർത്തി. 47ബോളിൽ 111 റണ്ണെടുത്ത സഞ്ജുവിനെ മഹദി ഹസ്സൻ മുസ്താഫിർറഹ്മാന്റെ കയ്യിലെത്തിച്ചു. 11 ഫോറും 8 സിക്സുമുണ്ട് സഞ്ജുവിന്റെ ഇന്നിംഗിസിൽ. സൂര്യകുമാർ യാദവ് 35 പന്തിൽ 75 നേടി. റിയാൻപരാഗ് 13 ബോളിൽ 33 ഹൃദിക്പാണ്ഡ്യ 18 ബോളിൽ 47 റണ്ണും നേടി. ഒരു സമയത്ത് 300 കടക്കുമെന്ന് കരുതിയെങ്കിലും അവസാന ഓവറിൽ ഹൃദിക്ക് പാണ്ഡ്യ പുറത്തായതോടെയാണ് സ്കോർ 300ൽ താഴെ ഒതുങ്ങിയത്
Follow us on :
Tags:
More in Related News
Please select your location.