Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തുടർച്ചയായ രണ്ടാം ജയവുമായി ഗോകുലം

15 Jan 2025 16:04 IST

Saifuddin Rocky

Share News :

കോഴിക്കോട് : ഐ ലീഗ് ഫുട്ബോളിൽ ഇന്നലെ ഡെമ്പോ ഗോവയെ അവരുടെ നാട്ടിൽ ചെന്ന് തോൽപ്പിക്കാനായത് ഗോകുലം കേരള എഫ് സി യെ സംബന്ധിച്ച് എന്ത് കൊണ്ടും മുന്നോട്ടുള്ള പ്രയാണത്തിൽ ആത്മവിശ്വാസം പകരുന്നതാണ്. രണ്ട് തവണ ചാമ്പ്യൻമാരായ ഗോകുലം കഴിഞ്ഞ സീസണിൽ മൂന്നാം സ്ഥാനം നേടി കേരളത്തിന്റെ താൻപോരിമ നില നിർത്താൻ ശ്രമിച്ചെങ്കിലും സ്ഥിരം ഫോം കണ്ടെത്തുന്നതിൽ പരാജയപ്പെടുന്ന സ്ഥിതിയായിരുന്നു. എന്നാൽ, പുതിയ പരിശീലകൻ സ്പെയിനിൽ നിന്നുള്ള അന്റോണിയോ റൂയ്ഡ ടീമിന്റെ ഘടന മാറ്റിയതോടെ തുടക്കം മികച്ചതാക്കാൻ കഴിയുന്നുണ്ട്. എട്ടു കളിയിൽ നിന്ന് 13 പോയിന്റായ ഗോകുലം ഇപ്പോൾ നാലാം സ്ഥാനത്താണ്. ലീഗിൽ തോൽവി അറിയാതെ അഞ്ചു മത്സരം പിന്നിട്ടു. എട്ടു കളിയിൽ ഒരൊറ്റ തോൽവി മാത്രമാണ് പിണഞ്ഞത്. മൂന്നു ജയവും നാല് സമനിലയും മലബാരിയൻസിന്റെ അക്കൗണ്ടിലുണ്ട്.

ഐ ലീഗിലെ വമ്പൻമാരായ ഡെമ്പോക്കെതിരെ ഒരു ഗോളിനാണ് ജയിച്ചത്. 86 ആം മിനിറ്റിൽ മലയാളി താരം കെ. അഭിജിത്ത് ആണ് സ്കോറർ.

വിദേശ താരങ്ങളായ അഡമെ നിയാനെ - സിനിസ സ്റ്റാനിസാവിച് - നാച്ചോ അബലെഡോ ത്രയം മുന്നേറ്റനിരയെ ചലനാത്മകമാക്കുന്നത് ടീമിന് ഉത്തേജനം നൽകുന്നുണ്ട്. അഭിജിത്ത്, സൗരവ് മണ്ഡൽ, മാർട്ടിൻ ചാവേസ് എന്നിവരുടെ പ്രകടനവും ഗോൾകീപ്പർ ഷിബിൻരാജിന്റെ കരങ്ങളും ഗോകുലത്തിന് ഏറെ പ്രതീക്ഷ ഉണർത്തുന്നുണ്ട്.

Follow us on :

More in Related News