Thu Mar 13, 2025 11:40 PM 1ST
Location
Sign In
18 Jan 2025 01:31 IST
Share News :
കോഴിക്കോട് : രണ്ട് എവേ വിജയങ്ങൾക്ക് ശേഷം സ്വന്തം തട്ടകത്തിൽ ഗോകുലം കേരളക്ക് വീണ്ടും കാലിടറി. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഐ ലീഗ് ഫുട്ബോളിൽ നാംധാരി എഫ് സി യോടാണ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഗോകുലം തോറ്റത് (0-2).
മൻവീർ സിംഗ് (15), ബ്രസീൽ താരം കർവാലോ ഡാ സിൽവ (19 പെനാൽറ്റി) എന്നിവർ സന്ദർശകരുടെ ഗോൾ നേടി.
നാംധാരിയുടെ ആക്രമണത്തിന് മുന്നിൽ പകച്ചു നിൽക്കുന്ന ഗോകുലത്തേയാണ് കണ്ടത്. ഫിനിഷിങ്ങിലെ പോരായ്മയും മലബാരിയൻസിന് വിനയായി. നാല് ഹോം മാച്ച് പിന്നിട്ടപ്പോൾ ഇതുവരെ ജയിക്കാൻ ഗോകുലത്തിന് കഴിഞ്ഞില്ല. ഒമ്പത് കളിയിൽ മൂന്നു ജയവും നാല് സമനിലയുമായി 13 പോയിന്റുമായി നാലാം സ്ഥാനത്താണ് ഗോകുലം. 17 പോയിന്റുമായി നാംധാരി രണ്ടാം സ്ഥാനത്തേക്ക് കയറി. ഗോകുലത്തിന്റെ ഷിബിൻ രാജ്, രാഹുൽ രാജു, അതുൽ എന്നിവർ മഞ്ഞക്കാർഡ് വാങ്ങിയതും കേരള ടീമിന് ക്ഷീണം ചെയ്തു.രാഹുൽ രാജു, മൈക്കൽ സൂസിരാജ്, സിനിസ സ്റ്റാനിസാവിച്, മാർട്ടിൻ ചാവേസ് എന്നിവരെ അക്രമണത്തിന് നിയോഗിച്ച കോച്ച് അന്റോണിയോ റുവേഡ 4-2-4 ശൈലിയിലാണ് ഗോകുലത്തെ കളത്തിലിറക്കിയത്.മൻവീർ സിംഗ്, കർവാലോ ഡാ സിൽവ എന്നിവരെ മുന്നേറ്റത്തിലിറക്കി 4-4-2 ശൈലിയാണ് സന്ദർശക ടീം അവലംബിച്ചത്.
24 ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഇന്റർ കാശിയുമായിട്ടാണ് ഗോകുലം കേരളയുടെ അടുത്ത കളി.
Follow us on :
Tags:
More in Related News
Please select your location.