Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jun 2024 23:50 IST
Share News :
യൂറോ കപ്പ് ഫുട്ബോൾ കിക്കോഫിന് ഇനി ഒരു നിമിഷങ്ങൾ മാത്രം ശേഷിക്കേ കളത്തിലിറങ്ങുന്ന ജർമ്മനിയുടെയും സ്കോട്ട്ലാൻഡിന്റെയും സാധ്യതാ ഇലവൻ പരിശോധിക്കാം...
ആതിഥേയരായ ജർമ്മനി 4-2-3-1 ശൈലിയിൽ ഇറങ്ങാനാണ് സാധ്യത. കെയ് ഹാവെർട്സിനെ മുന്നേറ്റത്തിൽ നിയോഗിച്ച് കൊണ്ടുള്ള ഗെയിം പ്ലാനായിരിക്കും കോച്ച് നാഗൽസ്മാൻ പയറ്റുക. ഹാവെർട്സിനെ സഹായിക്കാൻ ഗുണ്ടോഗന്റെ നേതൃത്വത്തിൽ റിറ്റ്സും ജമാൽ മുസാളയും പിന്നിൽ അണി നിരക്കുമ്പോൾ ജർമൻ പീരങ്കിപ്പടയുടെ മൂർച്ച കൂടുമെന്നുറപ്പ്. ഡിഫെൻസീവ് മധ്യനിരയിൽ പടക്കുതിര ടോണി ക്രൂസും ആൻഡ്രിച്ചും വന്നാൽ സ്കോട്ടിഷ് ടീമിന് തലവേദന കൂടും.
പ്രതിരോധത്തിൽ സ്ഥിരം അംഗങ്ങളായ റൂഡിഗറും കിമ്മിച്ചും ഇടം പിടിച്ചേക്കാം. ഗോൾ വല കാക്കുന്നത് ന്യുയർ ആയിരിക്കും. ഫിഫ റാങ്കിങിൽ 16 ലാണ് ജർമ്മനി.
അപ്പുറത്ത് സ്കോട്ലാൻഡ് സൂപ്പർതാരം എവെർട്ടൻ ആഡംസ് എന്ന സതാംപ്ടൺ അറ്റാക്കറിൽ വിശ്വാസം അർപ്പിക്കുന്നു. പ്ലേ മേക്കർ റോളിൽ മക് ഗിന്നും എത്തിയേക്കാം. ഇന്നത്തെ കളിയിൽ 39ആം റാങ്കിലുള്ള സ്കോട്ടിഷ് ടീമിന് വലിയ അട്ടിമറിക്കുള്ള കെൽപ്പൊന്നും ഇല്ലെന്ന് ഫുട്ബോൾ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 85 ശതമാനം പേരും ജർമ്മനി ജയിക്കുമെന്ന അഭിപ്രായം ഇതിനോടകം പങ്കു വെച്ചു കഴിഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.