Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jan 2025 22:05 IST
Share News :
പീരുമേട് :
തമിഴ്നാടിനൊപ്പം പീരുമേട് തോട്ടമേഖലയും
പൊങ്കൽ ആഘോഷങ്ങളെ വരവേൽക്കുവാനൊരുങ്ങി. ഇതോടൊപ്പം പാമ്പനാർ, വണ്ടിപ്പെരിയാർ , ഏലപ്പാറ മേഖലകളിലെ പൊങ്കൽ വിപണി സജീവമായി. പൊങ്കൽ ആഘോഷങ്ങളിലെ പ്രധാന ഇനമായ കരിമ്പാണ് വിപണി കീഴടക്കിയത് .തമിഴ്നാട്ടിൽ നിന്നു മെത്തിക്കുന്ന കരിമ്പിന് 50 രൂപമുതലാണ് വ്യാപാരികൾ വില ഈടാക്കുന്നത്.
ജനുവരി 14ന് തുടങ്ങി 3ദിവസങ്ങളിലായാണ് പൊങ്കൽ ആഘോഷിക്കുന്നത്. തമിഴ് മാസമായ മാർകഴിയുടെ അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം തിയതി അവസാനിക്കുന്നു. ഓരോ ദിവസങ്ങൾക്കും വ്യത്യസ്ത ചടങ്ങുകളും വിശ്വാസങ്ങളുമുണ്ട്. പ്രധാന ആഘോഷമായ തൈപ്പൊങ്കൽ മകരമാസം ഒന്നാം തിയതിയാണ് ആഘോഷിക്കുന്നത്. അതിനാൽ മകരസംക്രാന്തി എന്നും ഇതിന് പേരുണ്ട്. വേവിച്ച അരി എന്നാണ് പൊങ്കൽ എന്ന പദത്തിന്റെ അർത്ഥം. തൈ പൊങ്കൽ, മാട്ടുപൊങ്കൽ. കാണു പൊങ്കൽ എന്നിങ്ങനെയാണ് പൊങ്കൽ ആഘോഷങ്ങൾ നടക്കുക.
Follow us on :
More in Related News
Please select your location.