Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Nov 2024 09:31 IST
Share News :
പെരിന്തൽമണ്ണ: ജുവലറി ഉടമകളായ സഹോദരങ്ങളെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ നാല് പേർ പിടിയിൽ. കണ്ണൂർ സ്വദേശികളായ ലിജിൻ രാജൻ, പ്രബിൻലാൽ, തൃശൂർ സ്വദേശികളായ സതീശൻ, നിഖിൽ എന്നിവരാണ് പിടിയിലായത്. സംഘത്തിൽ ഇനിയും അഞ്ച് പേർ കൂടിയുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. തൃശൂർ ഈസ്റ്റ് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
നാല് പേരെയും ചോദ്യം ചെയ്തുവരികയാണ്. എന്നാൽ ഇവരിൽ നിന്നും സ്വർണം കണ്ടെത്താനായിട്ടില്ല. വിപണിയിൽ രണ്ടേകാൽ കോടി രൂപ വിലവരുന്ന സ്വർണമാണ് കവർച്ച ചെയ്യപ്പെട്ടത്.
ഇന്നലെ രാത്രിയാണ് ജുവലറി പൂട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്ന സഹോദരങ്ങളെ ആക്രമിച്ച് പ്രതികൾ സ്വർണം കവർന്നത്. ജുവലറി ഉടമസ്ഥരായ കിനാതിയിൽ യൂസഫിനെയും ഷാനവാസിനെയും ഇവർ സഞ്ചരിച്ചിരുന്ന സ്ക്കൂട്ടർ അപകടപെടുത്തി ആക്രമിക്കുകയായിരുന്നു. ശേഷം സ്വർണം അപഹരിച്ച് രക്ഷപെട്ടു.
ഇവരുവരും വീടെത്തുന്നതിന് മിനിട്ടുകൾക്ക് മുമ്പാണ് കവർച്ച നടന്നത്.
Follow us on :
Tags:
More in Related News
Please select your location.