Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വനിത ശില്പി പി.എസ്. സ്നേഹക്ക് യു.ആർ എഫ് ലോക റിക്കാർഡ്.

02 Mar 2025 20:23 IST

PEERMADE NEWS

Share News :


ചാരുംമൂട്: നന്ദികേശ ശില്പ്‌പമൊരുക്കിയ 

 വനിതാ ശില്പി പി.എസ്. സ്നേഹക്ക് യു ആർ എഫ് ലോക റിക്കാർഡ്. ആലപ്പുഴ വള്ളികുന്നം സ്വദേശി സ്നേഹ നിർമിച്ച സൂര്യാഗ്നിലോചനൻ എന്ന നന്ദികേശ ശിരസാണ് ആദ്യമായി നിർമിച്ചത് . രണ്ടാമത് സ്വന്തമായി നിർമിച്ച ഹേമഭൂഷൺ എന്ന നന്ദികേശ ശിരസിനാണ് ബഹുമതി . പ്രമുഖ ചിത്രകാരൻ ആർട്ടിസ്റ്റ് വിശാഖിന്റെ ശിക്ഷണത്തിലാണ് സ്നേഹ ആദ്യമായി നന്ദികേശ ശിരസ്സ് നിർമിച്ചത്.  

കേരളത്തി ലെ ആദ്യ വനിത നന്ദികേശശിൽപ്പി,ചുമർചിത്രകാരി, ചെണ്ടമേളകലാകാരി ഓണാട്ടുകരയു ടെ പാരമ്പര്യമായ കെട്ടുത്സവങ്ങളിലെ കെട്ടുകാ ള ശിരസ്സ് നിർമ്മാണരംഗത്ത് ആദ്യമായി കടന്നു വന്ന വനിത എന്നീ പ്രത്യേകതകൾ സ്നേഹക്ക് ഉണ്ട്.

തടിയും വൈക്കോലും ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടുകാളയുടെ 5 മുതൽ 7 അടി വരെ വലിപ്പമുള്ള നന്ദികേശ ശിരസ്സ് പാല, കുമിൾ തടികളിൽ കൊത്തുപണി ചെയ്താണ് ഒരുക്കിയെടുക്കുന്നത്. സ്നേഹ കഴിഞ്ഞ രണ്ടു വർഷമായി ഈ രംഗത്തുണ്ട്. ചുനക്കര തിരുവൈരൂർമഹാദേവക്ഷേത്രത്തിൽ വാസുകിശയനം ചുമർചിത്രം പൂർത്തിയാക്കി. 

മൂന്ന് തലയോട് കൂടി യനാഗരൂപത്തിലുള്ള വാസുകിയെ ശയനരൂപത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പാർവ്വതി, -ഗംഗ, മഹാവിഷ്ണു, ബ്രഹ്‌മാവ്, ഗണപതി, മുരുകൻ, നന്ദി എന്നിവരും ചിത്രത്തിലുണ്ട്.


Follow us on :

More in Related News