Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jan 2025 15:27 IST
Share News :
കടുത്തുരുത്തി: എം വി ഐ പി കനാലിലൂടെ തുറന്നു വിടുന്ന വെള്ളം നിയന്ത്രിക്കണമെന്ന് കർഷകർ.എം. വി.ഐ.പി. യുടെ മരങ്ങോലിയിൽ നിന്നും പെരുവ ഉപകനാലിലൂടെ തുറന്നു വിടുന്ന അധിക വെള്ളം ചെന്ന് ചാടുന്നത് മുളക്കുളം ഇടയാറ്റുപാടശേഖരത്തിലാണ്. പാടശേഖരത്തിലെ വെള്ളം പറ്റാത്തത് മൂലം ഏക്കർ കണക്കിന് പാടമാണ് ഇനി ഇവിടെ കൃഷിയിറക്കാൻ ഉള്ളത്. പാടത്തെ വെള്ളം പറ്റാത്ത മൂലം കർഷകർ മോട്ടോർ ഉപയോഗിച്ച് പാടത്ത് നിന്നും വെള്ളം അടിച്ചു പറ്റിച്ചാണ് ഇപ്പോൾ കൃഷിയിറക്കുന്നത്. കനാലിലൂടെ തുറന്നു വിടുന്ന അധിക വെള്ളം വീണ്ടും പാടത്തേക്ക് ചെന്നാൽ അത് കർഷകർക്ക് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കും ഇതിനായി കനാൽ തുറന്നു വിടുമ്പോൾ ജീവനക്കാരുടെ സാന്നിധ്യം ഉറപ്പാക്കി അധിക വെള്ളം പാടത്തേക്ക് വരാതെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കർഷകരുടെ നേതൃത്വത്തിൽ ജനകീയ പ്രതികരണവേദി എം.എൽ.എ. ക്കും കൃഷി ഓഫീസർക്കും, വകുപ്പ് അധികാരികൾക്കും പരാതി നൽകി. ഡിസംബറിൽ കൃഷിയിറക്കി കഴിയേണ്ട പാടങ്ങളാണ് ഇത് എന്നാൽ കാലാവസ്ഥാ വ്യതിയാനം മൂലം പാടത്തെ വെള്ളം പറ്റാൻ താമസിച്ചതോടെ കൃഷിയിറക്കാനും താമസിച്ചു. മുളക്കുളം ഇടയാറ്റു പാടശേഖരത്തിൽ മോട്ടർ പമ്പ് സ്ഥാപിക്കണമെന്ന് നിരവധി വർഷമായി കർഷകൾ ആവശ്യപ്പെടുന്നു. ത്രിലെ പഞ്ചായത്തിൽ നിന്നും മോട്ടറും, വൈദ്യുതി കണക്ഷനും, ബണ്ടിനും പണം അനുവദിച്ചെങ്കിലും പിന്നീട് ജനപ്രതിനിധികളോ, ഉദ്യോഗസ്ഥരോ തുടർനടപടി സ്വീകരിച്ചില്ലെന്നും കർഷകർ ആരോപിക്കുന്നു.
Follow us on :
Tags:
Please select your location.