Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രതികൂല കാലാവസ്ഥയും, പന്നി ശല്യവുമുലം പൊറുതിമുട്ടി കർഷകർ വലയുന്നു.

05 Mar 2025 14:26 IST

UNNICHEKKU .M

Share News :



മുക്കം:പ്രതികൂല കാലാവസ്ഥയും പന്നിശല്യവും പൊറുതിമുട്ടി മൂലം നിരവധി കർഷകർ വലയുന്നു. ഇതെല്ലാം  അതിജീവിച്ച് തന്ന കർഷകർ നിത്യ ജീവിതത്തിൻ്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടാൻ കഷ്ടപ്പെടുകയാണ്. രക്ഷക്കായ് സർക്കാരുകളുടെ കനിവിനായ് കാത്ത് നിൽപ്പുമായി നാളുകൾ നീക്കുന്നത്.

നേരത്തെയെത്തിയ കൊടുംവേനൽ ചൂടിൽ വാടി വിഴുന്ന വാഴകളും, പച്ചക്കറികളും, വേനൽ മഴയില്ലാതായതോടെ വരണ്ടുണങ്ങു കയാണ്.  ആർക്കും ഉത്തരവാദിത്തമില്ലാതെ കൃഷിയിടത്തിലും നാട്ടിലും സ്വാര്യ വിഹാരം നടത്തുന്ന പന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതും കർഷകർക്ക് തിരിച്ചടിയായാവുകയാണ്. ആരോട് പറയാൻ ,എന്തും വരട്ടെ.... കാർഷിക കടങ്ങൾ വീട്ടാനാവാതെ,ജപ്തികളും നടക്കട്ടെ,കൃഷിയില്ലാതെ മുന്നോട്ട് പോകുക സാധ്യമല്ല അതൊരു തപസ്യയായാണ് ജൈവകർഷകനായ വിനോദ്മണശ്ശേരി കൃഷിയുമായി മുന്നോട്ട് പോകുന്നത്. . അടുത്ത വിളവെടുപ്പിന് കടം വീട്ടാമെന്ന പ്രതീക്ഷയോടെ വർഷാവർഷം കൃഷിയിറക്കി വരുന്നു. പക്ഷെ ലാഭനഷ്ടങ്ങൾ നോക്കാതെ 3.5 ഏക്കറിൽനെല്ല് (രക്ത ശാലി, ഉമ, കൂട്ടുമുണ്ട)3000 നേന്ത്രവാഴ, മഞ്ഞൾ, ഇഞ്ചി, കച്ചോലം, കൂവ്വ, പച്ചക്കറികൾ എല്ലാമായി പുൽപ്പറമ്പ്, മണാശ്ശേരി, മുത്തേരി എന്നിവിടങ്ങളിലായി 7.5 ഏക്കറിൽ ജൈവ കൃഷി നടത്തുകയാണ് വിനോദ് മണാശ്ശേരി. ഇപ്പോൾ നെല്ലിന്റെ വിളവെടുപ്പ് സമയമാണ് കൃഷിയിൽ പ്രധാനം രക്തശാലി നെല്ല് തന്നെയാണ് . വിപണിയിൽ കിലോയ്ക്ക് 300 രൂപ വിലയുണ്ട് തവിട് നഷ്ടപെടുത്താതെ കുത്തരി നെല്ലരി പ്രഷർ, ഷുഗർ, കൊളസ്ട്രോൾ, സ്ത്രീജന്യമായ അസുഖങ്ങൾക്കും ഓജസ് ലഭിക്കുന്നതിനും ഉത്തമമാണന്ന് തെളിയിച്ചതാണ്.

പൊതുവെ പല രീതിയിലും കൃഷി വെല്ലുവിളിയാകുമ്പോൾ കേരളത്തിൽ തന്നെ ഇത്രയധികം സ്ഥലത്ത് ജൈവകൃഷി നടത്തുന്നവർ വിനോദിനെ പോലുള്ളവർ വിരളമായിരിക്കും. മുക്കം നഗരസഭയിൽ തരിശു ഭുമി കൃഷി യോഗ്യമാകുന്നതിന്റെ ഭാഗമായി അടുത്ത വർഷം 15 ഏക്കർ സ്ഥലത്ത് രക്തശാലി നെല്ലിൻ്റെ കൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലാണ് വിനോദ് മണാശ്ശേരി'. വേനൽ ചൂട് ഇക്കുറി നേരത്തെ എത്തിയതും വരണ്ടുണങ്ങുന്നതും മനസ്സിൽ ആശങ്കയുടെ കരിനിഴലിലാണ് ഈ ജൈവകർഷകൻ അതിജീവിച്ച് മുന്നേറുന്നത്

Follow us on :

More in Related News