Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആലുവ യു.സി കോളേജിൽ ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.

15 Jan 2025 19:27 IST

Ajmal Kambayi

Share News :


ആലുവ : യൂണിയൻ ക്രിസ്ത്യൻ കോളേജിലെ സ്കൂൾ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ജനുവരി 20 മുതൽ 25 വരെ ആറ് ദിവസം നീണ്ടുനിൽക്കുന്ന ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. എഐസിടിഇ (ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷൻ) പിന്തുണയോടെയാണ് പരിപാടി. "രാജ്യത്ത് അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന മാധ്യമ രംഗത്തും ഗ്രാമീണ സംരംഭകത്വ വികസനത്തിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പങ്ക്" ആണ് പ്രോഗ്രാമിൻ്റെ പ്രമേയം.

എഐ അധിഷ്ഠിതമായ മാധ്യമ ഉള്ളടക്ക സൃഷ്ടിയിലെ ഏറ്റവും പുതിയ പ്രവണതകളും ഗ്രാമീണ സംരംഭകത്വത്തിലെ അതിന്റെ പ്രയോഗങ്ങളും പരിശോധിക്കുന്നതിനാണ് ആറ് ദിവസത്തെ ഈ ഓൺലൈൻ ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മാധ്യമ പ്രവർത്തകർ , അധ്യാപകർ, സാങ്കേതിക വിദഗ്ധർ, ഗവേഷകർ, സർക്കാർ ഉദ്യോഗസ്ഥർ, എൻ‌ജി‌ഒ പ്രതിനിധികൾ, ചെറുകിട സംരംഭകർ എന്നിവർക്ക് പങ്കെടുക്കാം. അനുബന്ധ മേഖലകളിലെ പരിചയസമ്പന്നരായ പ്രമുഖർ 13 സെഷനുകൾ നയിക്കും.

സോറിയൻ്റ് ചീഫ് ഓഫ് സ്റ്റാഫ്/ഗ്ലോബൽ ഹെഡ് ഓഫ് സെയിൽസ് ട്രാൻസ്‌ഫോർമേഷൻ രാജൻ ബേദി, യുകെയിലെ ക്വീൻസ് യൂണിവേഴ്‌സിറ്റി സീനിയർ ലക്ചറർ ഡോ. ദീപക് പത്മനാഭൻ, ഗ്രീൻപെപ്പർ കൺസൾട്ടിംഗ് സിഇഒ കൃഷ്ണ കുമാർ, എൻഐആർഡിപിആർ അസോസിയേറ്റ് പ്രൊഫസർ ഡോ. പാർത്ഥ പ്രതിം സാഹു, സ്‌പോർട്‌സ് ബിസിനസ് മാനേജ്‌മെന്റ് വിദഗ്ദ്ധൻ റിതങ്കർ ചക്രവർത്തി, ദി ന്യൂസ് മിനിറ്റ് റവന്യൂ & പ്രൊഡക്റ്റ് മാനേജർ നവീൻ സിംഗമണി, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല പ്രൊഫസർ ഡോ. സന്തോഷ് കുമാർ ഗോപാലൻ, യുഎസ്‌ടി എന്റർപ്രൈസ് സൊല്യൂഷൻ ആർക്കിടെക്റ്റ് (ഡാറ്റ & എഐ) രഞ്ജിത്ത് വിശ്വനാഥ്, ട്രെയിനറും പിക്‌സൽ പ്യൂപ്പ ജനറേറ്റീവ് എഐ സ്റ്റോറി ടെല്ലറുമായ വരുൺ രമേശ്, മാതൃഭൂമി ഓൺലൈൻ കൺസൾട്ടന്റ് സുനിൽ പ്രഭാകർ, അലയൻസ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ദേവദാസ് രാജാറാം, ചാനൽ ഐആം സ്ഥാപകയും സിഇഒയുമായ നിഷ കൃഷ്ണൻ, ഇംപ്രെസ ഡയറക്ടർ അഞ്ജലി ചന്ദ്രൻ എന്നിവരാണ് പ്രധാന പ്രഭാഷകർ.

ജനറേറ്റീവ് എഐയുടെ വളർച്ച, വ്യാജ വാർത്ത കണ്ടെത്തൽ, സോഷ്യൽ മീഡിയ ഉള്ളടക്ക സൃഷ്ടി, മൾട്ടിമീഡിയ, വിഷ്വൽ സ്റ്റോറിടെല്ലിംഗ്, പ്രോഡക്റ്റ് ബ്രാൻഡിംഗ്, ബിസിനസിനായി രൂപകൽപന ചെയ്തിട്ടുള്ള എഐ ചാറ്റ്‌ബോട്ടുകൾ, അഡ്വാൻസ്ഡ് പ്രോംപ്റ്റ് എഞ്ചിനീയറിംഗ് എന്നിവ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഉൾപ്പെടുന്നു.


രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും, താഴെ പറയുന്ന എഐസിടിഇ അടൽ എഫ്ഡിപി പോർട്ടൽ ലിങ്കുകൾ ഉപയോഗപ്പെടുത്തുക.


https://atalacademy.aicte-india.org/sign-up


https://atalacademy.aicte-india.org/login


കൂടുതൽ വിവരങ്ങൾക്ക് 94471 89662

Follow us on :

More in Related News