Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Feb 2026 19:03 IST
Share News :
വൈക്കം: കഴിഞ്ഞ 10 വർഷം കൊണ്ട് ധൂർത്തും കെടുകാര്യസ്ഥതയും മൂലം എൽഡിഎഫ് സർക്കാർ കേരളത്തിന് 6 ലക്ഷം കോടി രൂപയുടെ ബാധ്യതയാണ് വരുത്തി വെച്ചിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി ഡി. സതീശൻ. എൽ ഡി എഫിൻ്റെ സമ്മേളന വേദികളിൽ ഉയർന്നു കേൾക്കുന്നത് വർഗ്ഗീയ പരാമർശങ്ങളാണെങ്കിൽ യു.ഡി.എഫിൻ്റെ പുതുയുഗയാത്ര സമ്മേളന വേദികളിൽ നിന്നും ഉയർന്നു കേൾക്കുന്നത് മതസൗഹാർദ്ദത്തിൻ്റെ വാർത്തകളാണെന്നും, ആര് ഭൂരിപക്ഷ, ന്യൂനപക്ഷ വർഗ്ഗീയത പറഞ്ഞാലും യു.ഡി.എഫ് അതിനെ എതിർത്ത് തോല്പിക്കുമെന്ന് വി.ഡി സതീശൻ പറഞ്ഞു. പുതുയുഗയാത്രയുടെ കോട്ടയം ജില്ലയിലെ സമാപന സമ്മേളനമായ വൈക്കത്ത് നൽകിയ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തിയ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ധൂർത്തടിക്കുന്ന പണത്തിൻ്റെ ഒരു ഭാഗം സിവിൽ സപ്ലൈസ് വകുപ്പിന് നൽകിയിരുന്നെങ്കിൽ സാധാരണക്കാർക്ക് സപ്ലൈകോ വഴി നിത്യോപയോഗ സാധനങ്ങളെങ്കിലും ലഭിക്കുമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ആരോഗ്യമേഖല അടക്കം വെൻ്റിലേറ്ററിലാണെന്നും തകർന്ന് തരിപ്പണമാക്കിയ കേരളത്തെ വീണ്ടെടുക്കുകയാണ് യു ഡി എഫ് ലക്ഷ്യമെന്ന് വി.ഡി സതീശൻ അഭിപ്രായപ്പെട്ടു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പോൾസൺ ജോസഫിൻ്റെ അധ്യക്ഷതയിൽ നടന്ന പുതുയുഗയാത്രയുടെ സമാപന സമ്മേളം എം. കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നടൻ രമേഷ് പിഷാരടി, ഫ്രാൻസിസ് ജോർജ്ജ് എം പി, വി.കെ. ശ്രീകണ്ഠൻ എം. പി, ഇ.ജെ. ആഗസ്തി, കെ.സി. ജോസഫ്, ജോസഫ് വാഴയ്ക്കൻ,പി.എ സലിം, ഷാനിമോൾ ഉസ്മാൻ, നാട്ടകം സുരേഷ്, ടോമി കല്ലാനി, ഫിലിപ്പ് ജോസഫ് , പി.ആർ സോന, അസീസ് ബഡായി , തമ്പി ചന്ദ്രൻ, ഫിൽസൺ മാത്യൂസ്, പി.ഡി. ഉണ്ണി, എം.കെ. ഷിബു, നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ,
യു ഡി എഫ് ജില്ലാ, നിയോജക മണ്ഡലം നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു. പുതുയുഗയാത്രയ്ക്ക് സത്യഗ്രഹ സമരഭൂമിയായെ വൈക്കത്ത് ഉജ്വല സ്വീകരണം നൽകി.ദേവസ്വം ഗ്രൗണ്ടിന് സമീപത്ത് നിന്നും തുറന്ന വാഹനത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വി.ഡി സതീശനെ സമ്മേളന വേദിയായ ബോട്ട് ജെട്ടി മൈതാനിയിലേക്ക് സ്വീകരിച്ച് ആനയിച്ചത്. പൊള്ളുന്ന നട്ടുച്ച വെയിലിനെ അവഗണിച്ച് ആയിരങ്ങളാണ് സമ്മേളനത്തിൽ ഒഴുകി എത്തിയത്.
Follow us on :
Tags:
More in Related News
Please select your location.