Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‘സ്വപ്നങ്ങൾ തകർന്നു, ഗുഡ്ബൈ റസ്‌ലിങ്’; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

08 Aug 2024 08:34 IST

Enlight News Desk

Share News :

ഇന്ത്യയുടെ ചരിത്ര വനിതയാകുമെന്ന സ്വപനത്തില് നിന്നും അയോ​ഗ്യതയിലേക്ക് വീണ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. ‘സ്വപ്നങ്ങൾ തകർന്നു, ഇനി മത്സരിക്കാൻ കരുത്ത് ബാക്കിയില്ല, ഗുഡ്‌ബൈ റസ്ലിങ്’, എന്നാണ് സമൂഹ മാധ്യമത്തിൽ പങ്കിട്ട വിരമിക്കൽ പോസ്റ്റിൽ വിനേഷ് ഫോഗട്ട് കുറിച്ചിരിക്കുന്നത്. ഗുസ്തി ഫൈനലിലെ അയോഗ്യതക്കെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ കായിക കോടതിയുടെ വിധി ഇന്ന് വരാനിരിക്കെയാണ് പ്രഖ്യാപനം.

പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ബജറം​ഗ് പൂനിയ. വിനേഷ് തോറ്റതല്ല തോൽപ്പിച്ചതാണെന്ന് താരം പ്രതികരിച്ചു. ഞങ്ങൾക്ക് എന്നും വിനേഷ് ആണ് വിജയി. വിനേഷ് ഇന്ത്യയുടെ മകളും രാജ്യത്തിന്റെ അഭിമാനവുമാണെന്ന് ബജറം​ഗ് പൂനിയ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ഒളിമ്പിക്സിൽ നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവത്തിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന് യുണൈറ്റഡ് വേൾഡ് റസ്‍ലിങ് തലവൻ നെനാദ് ലലോവിച് പറഞ്ഞിരുന്നു. 50 കിലോ ഗ്രാം വനിതാ ഫ്രീസ്റ്റൈൽ ഗുസ്തി ഫൈനലിനു തൊട്ടുമുൻപ് വിനേഷ് ഫോഗട്ടിനെ മത്സരത്തിൽനിന്ന് അയോഗ്യയാക്കിയതു സങ്കടപ്പെടുത്തുന്ന കാര്യമാണെങ്കിലും ഇക്കാര്യത്തിൽ സംഘടനയ്ക്ക് ഇടപെടാനാകില്ലെന്നാണ് ലലോവിച്ചിന്റെ നിലപാട്.  

 50 കിലോ വിഭാഗത്തിൽ മത്സരിക്കുന്ന വിനേഷിന്റെ ശരീരഭാരം 100 ഗ്രാം കൂടുതലാണെന്നു പറഞ്ഞാണ് മത്സരത്തിൽനിന്നു വിലക്കിയത്. 2028ലെ ലോസ് എയ്ഞ്ചൽസ് ഒളിംപിക്സിനായി തയ്യാറെടുക്കണമെന്ന അഭ്യർത്ഥനകളോട് താരം പ്രതികരിച്ചില്ല. എനിക്കെതിരായ മത്സരത്തിൽ ​ഗുസ്തി വിജയിച്ചു. താൻ പരാജയപ്പെട്ടു. തന്റെ സ്വപ്നങ്ങളും ധൈര്യവും തകർക്കപ്പെട്ടു. ഇനിയൊരു പോരാട്ടത്തിന് ശക്തിയില്ല. 2001 മുതൽ 2024 വരെയുള്ള ​ഗുസ്തി കരിയറിനോട് വിടപറയുന്നു. എല്ലാവരും തന്നോട് ക്ഷമിക്കണണെന്നും വിനേഷ് സമൂഹമാധ്യമങ്ങളിലെ വിരമിക്കൽ കുറിപ്പിൽ കുറിച്ചു

Follow us on :

More in Related News