Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റാക്കറ്റിൽ സ്വപ്നങ്ങൾ കോരിപ്പറത്തി മുണ്ടക്കയം കാരൻ ജ്യോതിഷ്

06 Nov 2024 21:58 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


കളിക്കാൻ വളരെ എളുപ്പമല്ലേ. പറയുന്നത്പതിനാറുകാരനായ പി.എസ് ജ്യോതിഷ് കുമാർ. പരിമിതികളെ ബാഡ്മിൻ്റൺ കോർട്ടിലെ തകർപ്പൻ പ്രകടനത്തിൽ മറികടക്കുകയാണ് ജ്യോതിഷ്

മുരിക്കുംവയലിലെ ഗവൺമെന്റ് എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർത്ഥി. ജീവിതത്തിലെ വെല്ലുവിളികൾക്കെതിരെ ഉറച്ചുനിൽക്കുന്ന ജ്യോതിഷിന്റെ ഏറ്റവും വലിയ സ്വപ്നം ബാഡ്മിന്റൺ തന്നെ.

സംസ്ഥാന സ്കൂൾ കായികമേളയിൽ സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളുടെ ബാഡ്മിൻ്റൺ (14 വയസ്സിന് മുകളിൽ) പങ്കെടുക്കാൻ കൊച്ചിയിലെത്തിയതാണ് ജ്യോതിഷ്. മാതാപിതാക്കളായ രജനിയും സുരേഷും സാമ്പത്തിക പരിമിതികളുണ്ടെങ്കിൽ പോലും ജ്യോതിഷിന് പിന്തുണയേകുന്നു.

 ഏക സഹോദരൻ ശ്യാംകുമാർ ബംഗളൂരുവിൽ ഫുട്ബോൾ കോച്ചാണ് .മുണ്ടക്കയം റോസ് കോർട്ടിൽ കൂട്ടുകാരുടെ കളി കണ്ട് നിന്ന ജ്യോതിഷിൻ്റെ കഴിവിനെ ആദ്യം തിരിച്ചറിഞ്ഞത് പരിശീലകൻ ജാക്സൺ ആണ്. പിന്നീട് ഏഴ് മാസത്തെ കഠിന പരിശീലനം. അത് കൊണ്ടെത്തിച്ചത്സംസ്ഥാന കായികമേളയിൽ.ഫെദർ റാക്കറ്റും പ്ലാസ്റ്റിക് റാക്കറ്റും ഒരുപോലെ വഴങ്ങുന്ന ഈ താരം കൊച്ചിയിലെത്തിയത് തൻ്റെ പ്ലാസ്റ്റിക് റാക്കറ്റുമായാണ്.

സുമനസ്സുകളുടെ സഹായം ഉണ്ടെങ്കിൽ ഫെദർ റാക്കറ്റ് വാങ്ങാനും കൂടുതൽ ഉയരങ്ങളിലെത്താനും ജ്യോതിഷിനാകുമെന്നാണ് പരീശിലകൻ്റെ വിശ്വാസം.

ബാഡ്മിൻ്റണിൽ മാത്രമല്ല ഈ കൊച്ചുതാരത്തിൻ്റെ മികവ്. ഇക്കൊല്ലത്തെ കാഞ്ഞിരപ്പള്ളി സബ്ജില്ലാ കലോത്സവത്തിൽ ലളിതഗാനത്തിന് ഒന്നാം സ്ഥാനം 

ജ്യോതിഷ് നേടിയിട്ടുണ്ട്. ഒരു കല്യാണ വീട്ടിൽ ജ്യോതിഷ് പാടിയ പാട്ട് വൈറൽ ആയിരുന്നു. 

ശാരീരിക പരിമിതികൾ മറികടന്നുള്ള ജ്യോതിഷിൻ്റെ സ്മാഷുകൾ ഓരോന്നും ഉന്നംവക്കുന്നത് ദേശീയ- അന്തർദേശീയ മത്സരവേദികളിലേക്കാണ് .ഭാവിയിൽ ആരാകണമെന്ന് ചോദിക്കുമ്പോൾ നറുചിരിയോടെ ജ്യോതിഷ് പറയുന്നു "എനിക്ക് കോച്ചാകണം"...

Follow us on :

More in Related News