Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം ടിയുടെ ആരോഗ്യസ്ഥിതിയിൽ അത്ഭുതകരമായ പുരോഗതി,തിരിച്ച് വരാൻ പ്രാർഥിക്കാം; സംവിധായകൻ ജയരാജ്

21 Dec 2024 14:47 IST

Shafeek cn

Share News :

കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന എം ടി വാസുദേവന്‍ നായരുടെ ആരോഗ്യസ്ഥിതിയില്‍ അത്ഭുതകരമായ പുരോഗതിയെന്ന് സംവിധായകന്‍ ജയരാജ്. അദ്ദേഹം കാല്‍ അനക്കുന്നുണ്ട്, കണ്ണ് തുറന്ന് നോക്കാനും ശ്രമിക്കുന്നുണ്ട്, തിരിച്ച് വരാന്‍ പ്രാര്‍ഥിക്കാമെന്ന് ജയരാജ് പറഞ്ഞു. എന്നാല്‍ ശാരീരിക അവസ്ഥ മാറിയും മറഞ്ഞും വരുന്നുണ്ടെന്നാണ് മെഡിക്കല്‍ ടീം പറയുന്നത്.


എം ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍ രാവിലെ അറിയിച്ചിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും കൈകാലുകള്‍ ചലിപ്പിക്കാന്‍ സാധിച്ചെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. മറ്റുകാര്യങ്ങള്‍ ഇന്നലത്തേത് പോലെ മാറ്റമില്ലാതെ തുടരുകയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് എം ടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നത്. ശ്വാസ തടസ്സത്തെ തുടര്‍ന്നായിരുന്നു എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 


കഴിഞ്ഞ എംടിക്ക് ഹൃദയസ്തംഭനമുണ്ടായെന്നും ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു ആശുപത്രി നേരത്തെ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നത്. ഓക്‌സിജന്‍ മാസ്‌കിന്റെയും മറ്റും സഹായത്തോടെ എം ടി ഐ സി യുവില്‍ തുടരുകയാണ്.


Follow us on :

More in Related News