Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Oct 2025 20:42 IST
Share News :
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ തിരുനടയിൽ വൈക്കം ക്ഷേത്ര കലാപീഠത്തിലെ മൂന്നാം വർഷ വിദ്യാർത്ഥികളുടെ അരങ്ങേറ്റം നടന്നു. നാഗസ്വരം, പഞ്ചവാദ്യം, തകിൽ എന്നിവയിൽ 40 വിദ്യാർത്ഥികളാണ് അരങ്ങേറ്റം നടത്തിയത്. ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് ദീപം തെളിയിച്ചു. കൊടിമരച്ചുവട്ടിൽ ദീപം തെളിയിച്ചതോടെ വാദ്യമേളത്തിന്ന് തുടക്കമായി. കൊട്ടിപ്പാടി സേവ, കേളി,കൊമ്പ് പറ്റ്, പഞ്ചവാദ്യം, നാദസ്വരം, തകിൽ എന്നിവയിലാണ് അരങ്ങേറ്റം നടന്നത്. ക്ഷേത്രത്തിൽ വിശേഷാൽ വഴിപാടുകളും നടന്നു. അരങ്ങേറ്റം ആസ്വാദിക്കുവാൻ നിരവധി ഭക്തരും ക്ഷേത്രത്തിലെത്തിയിരുന്നു. ദേവസ്വം അസിസ്റ്റൻ്റ് കമ്മീഷണർ സി.എസ്. പ്രവീൺ കുമാർ , കലാപീഠം ഡയറക്ടർ ഭിഭു പിരപ്പൻകോഡ് ,അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജെ.എസ്. വിഷ്ണു, മാനേജർ ആർ.ബിന്ദു, പ്രിൻസിപ്പൽ എസ്.പി ശ്രീകുമാർ എന്നിവർ പങ്കെടുത്തു . പൂജയെടുപ്പിന് ഇടമന ഈശ്വരൻ പോറ്റി കാർമ്മികനായി. കവി വൈക്കം രാമചന്ദ്രൻ, കണ്ണൂർ ഡപ്യൂട്ടി കലക്ടർ പി.ജി. മിനി എന്നിവർ വിദ്യാരംഭത്തിന് ആചാര്യൻമാരായി.
Follow us on :
Tags:
More in Related News
Please select your location.