Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Oct 2025 18:44 IST
Share News :
തലയോലപ്പറമ്പ്: ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് ക്രിയാത്മകമായ പദ്ധതി നടപ്പിലാക്കണമെന്ന് തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളി പാരിഷ് ഹാളില്‍ നടന്ന വികസനസദസിലെ തുറന്ന ചര്‍ച്ചയില്‍ നിര്‍ദേശം ഉയര്‍ന്നു.
ഗ്രാമപഞ്ചായത്തിലെ വായനശാലയുടെ കെട്ടിടം പുതുക്കിപ്പണിയൽ, പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തൽ എന്നിവ നടത്തണമെന്നും കാര്‍ഷിക മേഖലയെ കൂടുതല്‍ മെച്ചടുത്തുന്നതിനായി സംഭരണ വിപണന ശാലകള്‍ ആരംഭിക്കണമെന്നും ഗ്രാമപഞ്ചായത്തില്‍ സ്ഥിരം തൊഴില്‍ പരിശീലനകേന്ദ്രം ആരംഭിക്കണമെന്നും തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രവര്‍ത്തന മേഖല വിപുലീകരിക്കണം
തുടങ്ങിയ നിര്‍ദേശങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അവതരിപ്പിച്ചു.
എല്ലാ വാര്‍ഡിലും വയോജന കേന്ദ്രങ്ങള്‍ വേണമെന്നും ഗ്രാമപഞ്ചായത്തിലെ ടൂറിസം മേഖലയുടെ വികസന സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും ഹരിതകര്‍മ സേനയ്ക്ക് എം.എസി.എഫും സ്വന്തമായി ഒരു വാഹനവും നല്‍കണമെന്നും ഗ്രാമപഞ്ചായത്തിന് സ്വന്തം കമ്യൂണിറ്റി സെന്ററും നെല്ലുകുത്ത് ഫാക്ടറിയും പൊതുശ്മാശനവും വേണമെന്നും പൊതു ജനങ്ങള്‍ ആവശ്യപ്പെട്ടു.
രാവിലെ നടന്ന വികസന സദസ്സ്
ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു. വികസന പ്രവര്‍ത്തനങ്ങള്‍ താഴേത്തട്ടില്‍ എത്തിക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സുപ്രധാന പങ്കാണ് വഹിക്കുന്നതെന്ന് എം.പി അഭിപ്രായപ്പെട്ടു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി വിന്‍സെന്റ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആര്‍. അമ്പിളി പഞ്ചായത്തുതല വികസന പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ കൊട്ടുകാപ്പിളളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി.കെ. ഗോപി, റിസോഴ്‌സ് പേഴ്‌സണ്‍ ശ്രീകുമാര്‍ എസ്. കൈമള്‍ എന്നിവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.