Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരമം

03 Jan 2025 16:06 IST

Saifuddin Rocky

Share News :

മലപ്പുറം: ഇരുമ്പുഴി പുളിയേങ്ങൽ സ്വദേശി വടക്കേതലക്കൽ ഉമ്മർ (67 വയസ്സ്) നിര്യാതനായി. നാല് പതിറ്റാണ്ടോളം കാലം സൗദി അറേബ്യയിലെ ജിദ്ദയിലായിരുന്നു ഉമ്മർ ജോലി ചെയ്തിരുന്നത്. രണ്ട് കണ്ണുകളുടേയും കാഴ്ചശക്തി നഷ്ടപ്പെട്ടിട്ടും സൗദി സ്പോൺസർ ജോലിയിൽ തുടരാൻ ഉമ്മറിനോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് മുപ്പത് വർഷത്തോളം കാലം ജിദ്ദയിലെ ഡെൻറൽ മെറ്റീരിയൽ സ്ഥാപനത്തിൽ അന്ധത ബാധിച്ച അവസ്ഥയിൽ മാനേജറായി ജോലിയിൽ തുടർന്നു. . മലയാളം,ഇംഗ്ലീഷ്, അറബി,ഹിന്ദി, ഉറുദു, തമിഴ് തുടങ്ങി ആറിലധികം ഭാഷകൾ അനായാസം സംസാരിക്കാനുള്ള കഴിവുനേടിയിരുന്നു. ആയിരത്തിലധികം ടെലഫോൺ നമ്പറുകൾ ഉമ്മറിന് കാണാപാഠമായിരുന്നു രണ്ടായിരത്തോളം പേരുടെ ശബ്ദം വേർതിരിച്ചറിയാനും ഉമ്മറിന് കഴിവുണ്ടായിരുന്നു. നിരവധി പേർക്ക് കൗൺസിലിങ്ങ് നൽകിയ ഒരു പ്രചോദിത പ്രവർത്തകൻ കൂടിയായിരുന്നു വി.ഉമ്മർ.

ഭാര്യ : സുഹ്റ കരങ്ങാടൻ. രണ്ട് പെൺമക്കളാണ് നൂർബാനു ഉമർ (കാനഡ), നൂറ ഉമർ(ജിദ്ദ).


സഹോദരങ്ങൾ: മുഹമ്മദലി, ഖാലിദ്, ഉസ്മാൻ ഇരുമ്പുഴി, സഫിയ്യ.

മരുമക്കൾ: അനസ് (ഇരുമ്പുഴി) ഷജീർ (കാളികാവ്) .

Follow us on :

More in Related News