Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് നഗരത്തിൽ ടോറസ് ലോറി ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു..

21 May 2026 21:55 IST

MUKUNDAN

Share News :

ചാവക്കാട്:നഗരത്തിൽ ടോറസ് ലോറി ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു.ചാവക്കാട് തിരുവത്ര കോട്ടപ്പുറം സ്വദേശി കൊല്ലാമ്പി നൂറുദ്ദീൻ(68)ആണ് മരിച്ചത്.ഇന്ന് വൈകിട്ട് ആറുമണിക്ക് ചാവക്കാട് ഫെഡറൽ ബാങ്കിന് മുൻവശം വച്ചായിരുന്നു അപകടം.ഫെഡറൽ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനാണ്.ജോലി കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ബാങ്കിന് മുൻവശം നൂറുദ്ദീനെ ടോറസ് ലോറി ഇടിക്കുകയും നൂറുദ്ദീൻ ലോറിക്കടിയിലേക്ക് തെറിച്ചു വീഴുകയും ലോറിയുടെ ചക്രം തലയിലൂടെ കയറി ഇറങ്ങുകയും ചെയ്യുകയായിരുന്നു.ഉടൻതന്നെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ:ആമിനു.മക്കൾ:നവാസ്,ഷെമി,ജിഷ.മരുമക്കൾ:ഷറഫു,അൻവർ,നസീമ.

.

Follow us on :

More in Related News