Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Dec 2025 02:15 IST
Share News :
മസ്‌കറ്റ്: ഒമാനിലെ മുൻനിര അക്കൗണ്ടിങ്, കൺസൾട്ടന്റ് സ്ഥാപനമായ ക്രോവ് ഒമാൻ ഇൻവെസ്റ്റ് ഒമാനുമായി ചേർന്ന് തയാറാക്കിയ ‘ഡൂയിങ് ബിസിനസ് ഇൻ ഒമാൻ’ ഗൈഡ് ഖുറം ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിൽ വാണിജ്യ-വ്യവസായ-നിക്ഷേപക പ്രോൽസാഹന മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫ് പുറത്തിറക്കി.
ഒമാനിലെ അതിവേഗം വികസിക്കുന്ന വിപണിയിൽ നിക്ഷേപാവസരങ്ങൾ തേടുന്നവർക്ക് സഹായകമായ ഈ സമഗ്ര ഗൈഡിന്റെ 12-ാമത്തെ പതിപ്പാണ് പുറത്തിറക്കിയത്. സയ്യിദ് ഹമൂദ് ബിൻ കൈസ് ബിൻ താരിഖ് ആൽ സൈദ് ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു.
ക്രോവ് ഒമാന്റെ മുപ്പതാം വാർഷികാഘോഷവും ഇതോടൊപ്പം നടന്നു. മൂന്ന് ദശാബ്ദം നീളുന്ന വിശ്വാസത്തിന്റെയും സുസ്ഥിര വളർച്ചയുടെയും നവീനാശയങ്ങളുടെയും പ്രതീകമായി മാറിയ വാർഷികാഘോഷം ഉപഭോക്താക്കൾ, നിയന്ത്രണ ഏജൻസികൾ തുടങ്ങിയവയുമായുള്ള ക്രോവ് ഒമാന്റെ ബന്ധം ഊട്ടിയുറപ്പിക്കുന്നതായി. വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, ബിസിനസ് നേതൃത്വങ്ങൾ, ക്ലയന്റുകൾ, പങ്കാളികൾ തുടങ്ങിയവർ വാർഷികാഘോഷത്തിൽ പങ്കാളികളായി.
നേരത്തേ ചടങ്ങിൽ സ്വാഗതം ആശംസിച്ച ഡോ. ഡേവിസ് കല്ലൂക്കാരൻ "സ്ഥാപനത്തിന്റെ അഭിമാനകരമായ വളർച്ചക്ക് നൽകിയ പിന്തുണക്കും വിശ്വാസത്തിനും ഒമാൻ സർക്കാരിനോടും ജനങ്ങളോടും നന്ദി രേഖപ്പെടുത്തി. ഉപഭോക്താക്കളുടെയും പങ്കാളികളുടെയും ജീവനക്കാരുടെയും പ്രതിബദ്ധതയെ അഭിനന്ദിച്ച അദ്ദേഹം, വരും വർഷങ്ങളിലും ഉന്നത നിലവാരവും നൂതനാശയങ്ങളും സമൂഹത്തിന് പ്രയോജനകരമായ സംഭാവനകളും തുടരുമെന്ന് വ്യക്തമാക്കി."
സ്ഥാപനത്തിന് അടിത്തറ പാകിയവർക്കുള്ള ആദരിക്കൽ ചടങ്ങ് പരിപാടിയിലെ പ്രധാന ആകർഷണമായിരുന്നു . കൂടാതെ പത്തു മുതൽ 20 വർഷത്തിലധികം സേവനം പൂർത്തിയാക്കിയ ജീവനക്കാർക്ക് ദീർഘകാല സേവന പുരസ്കാരങ്ങളും സമ്മാനിച്ചു. ചടങ്ങിൽ സംസാരിച്ച ക്രോവ് യു.എ.ഇ മാനേജിങ് പാർട്ണർ സായിദ് മാനിയാർ, ക്രോവ് മാക് ഗസാലിയുടെ സ്ഥാപക പങ്കാളി മുന അൽ ഗസാലി ജി.സി.സി മേഖലയിൽ സ്ഥാപനത്തിന്റെ വിജയത്തിന് കാരണമായ ദീർഘകാല പങ്കാളിത്തങ്ങൾക്ക് നന്ദി രേഖപ്പെടുത്തി. ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്ല്യവത്തായ സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായി സഹകരണം ശക്തിപ്പെടുത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഇരുവരും പറഞ്ഞു. നികുതി ഉപദേശക വിഭാഗം പങ്കാളി ആന്റണി കല്ലൂക്കാരൻ നന്ദിയും പറഞ്ഞു.
ക്രോവ് ഗ്ലോബലിന്റെ യൂറോപ്പ്–മിഡിൽ ഈസ്റ്റ്–ആഫ്രിക്ക (ഇ.എം.ഇ.എ) പ്രാദേശിക സമ്മേളനം അടുത്ത മെയ് ആറു മുതൽ എട്ടുവരെ മസ്കത്തിൽ നടക്കുമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ഡോ. ഡേവിസ് കല്ലുക്കാരൻ പ്രഖ്യാപിച്ചു. ഇതാദ്യമായാണ് രണ്ടു ദിവസത്തെ പ്രാദേശിക സമ്മേളനം ഒമാനിൽ സംഘടിപ്പിക്കുന്നത്. നൂറിലധികം രാജ്യങ്ങളെ പ്രതിനിധീകരിച്ച് 150-ത്തിലധികം പങ്കാളികളും അംഗ സ്ഥാപനങ്ങളുടെ നേതൃതലത്തിലുള്ളവരും സമ്മേളനത്തിൽ പങ്കെടുക്കും. മസ്കത്തിൽ സമ്മേളനം സംഘടിപ്പിക്കാനുള്ള ബോർഡിന്റെ തീരുമാനം, ആഗോള വേദിയിൽ ഒമാന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
YouTube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.