Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്രിമിനൽ അഭിഭാഷകൻ അഡ്വ.ബി എ ആളൂർ അന്തരിച്ചു

30 Apr 2025 14:42 IST

NewsDelivery

Share News :

തൃശൂർ: ക്രിമിനൽ അഭിഭാഷകൻ അഡ്വ.ബി എ ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. തൃശൂർ എരുമപ്പെട്ടി സ്വദേശിയാണ് ബിജു ആന്റണി ആളൂർ എന്ന ബി എ ആളൂർ.

സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി ഹാജരായതോടെയാണ് ആളൂർ വാർത്തകളിൽ നിറഞ്ഞത്. ഇലന്തൂർ ഇരട്ട നരബലി കേസിലും കൂടത്തായി കേസിലും പ്രതിഭാഗം അഭിഭാഷകനായിരുന്നു. ഇതിനെല്ലാം പുറമേ പ്രമാദമായ മറ്റു നിരവധി കേസുകളിലും പ്രതിഭാഗത്തിനായി കോടതിയിൽ ഹാജരായിട്ടുണ്ട്.

Follow us on :

Tags:

More in Related News