Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മദ്യ ലഹരി മാഫിയകളെ തുറങ്കിലടക്കുക. വെൽഫെയർ പാർട്ടി.

17 Mar 2025 11:34 IST

UNNICHEKKU .M

Share News :

നാടിൻറെ സമാധാനം വീണ്ടെടുക്കാൻ മദ്യ - ലഹരി മാഫിയകളെ തുറങ്കിലടക്കുക - വെൽഫെയർ പാർട്ടി


നാടിൻറെ സമാധാനം തകർക്കുന്നലഹരി മാഫിയകളെ തുറങ്കിലടക്കണമെന്ന് വെൽഫെയർ പാർട്ടി ജനകീയ പ്രതിരോധ പരിപാടിയിൽ ആവശ്യപ്പെട്ടു.

ലഹരി മാഫിയ നാടിനെ കീഴടക്കുമ്പോൾ സർക്കാർ നോക്കുകുത്തി ആവരുത് എന്ന തലക്കെട്ടിൽ , ലഹരി വ്യാപനത്തിനെതിരെ വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി വെൽഫെയർ പാർട്ടി പുൽപ്പറമ്പ് യൂണിറ്റ് സംഘടിപ്പിച്ച ജനകീയ പ്രതിരോധ പരിപാടി മുക്കം മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് റഹീം ഉദ്ഘാടനം ചെയ്തു മുനിസിപ്പൽ കൗൺസിലർ ഗഫൂർ മാസ്റ്റർ , മണ്ഡലം വൈസ് പ്രസിഡണ്ട് ഇ കെ കെ ബാവ , നൗഷാദ് ടി കെ . അംജദ് ടി കെ , വിമന്‍ ജസ്റ്റിസ് മൂവ്മെൻറ് ജില്ലാ കമ്മിറ്റി അംഗം അനുപമ പൊറ്റശ്ശേരി എന്നിവർ സംസാരിച്ചു .

Follow us on :

More in Related News