Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Apr 2025 17:19 IST
Share News :
വൈക്കം: ചെമ്പ് ഏനാദി ലിബറോ സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി നടത്തുന്ന കായികപരിശീലന ക്യാമ്പിന് തുടക്കമായി. 40 ദിവസത്തെ വോളിബോൾ പരിശീലനത്തോടെപ്പം അത് ലറ്റിക്സ്, നീന്തൽ പരിശീലനം, യോഗക്ലാസ് എന്നിവയാണ് 17 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ചിരിക്കുന്നത്.
ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുകന്യ സുകുമാരൻ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് എസ്.ജയപ്രകാശ് അധ്യക്ഷത വഹിച്ചു.മുൻ അന്തർദേശീയ താരവും സംസ്ഥാന വോളിബോൾ റഫറീസ് ബോർഡ് അംഗവുമായ വത്സരാജ് മുഖ്യ പ്രഭാഷണം നടത്തി.മുഖ്യ പരിശീലകൻ ടി.സി ഗോപി, മുൻ സംസ്ഥാന അത് ലറ്റും പരിശീലകനുമായ കെ.പി പ്രിയേഷ് തുടങ്ങിയവർ പങ്കെടുത്തു. ലഹരി വിപത്തിനെതിരെ പ്രതികരിക്കുന്നതിനും സമൂഹത്തിൽ കായിക ശേഷിയുള്ള യുവ തലമുറയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ദേശീയ റഫറിയും ദേശീയ, സംസ്ഥാന ടീമുകളുടെ പരിശീലകനുമായിരുന്ന ടി.സി ഗോപി 3 വർഷം മുമ്പ് ഇത്തരത്തിൽ പരിശീലന പരിപാടി ആരംഭിച്ചത്. ദേശിയ, സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുത്ത് സ്വർണ്ണ മെഡൽ അടക്കം നേടിയെടുക്കുന്നതിനും അക്കാദമിയിൽ പരിശീലിച്ച കുട്ടികൾക്ക്
ഇതിനോടകം കഴിഞ്ഞിട്ടുണ്ട് എന്നത് ഏറെ ശ്രദ്ധേയമാണ്.
Follow us on :
Tags:
More in Related News
Please select your location.